# അങ്ങനെ എന്റെ ജീവിതത്തിൽ നല്ലൊരു കാര്യം നടന്നു! വെളിപ്പെടുത്തലുമായി എലിസബത്ത് 

- Link: https://ml.b4blaze.com/film-news/elizabeth-says-something-good-happened-in-my-life
- Published: 2024-05-27T16:42:11+05:30
- Author: Suji

നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത് ഉദയന്‍, പുതിയതായ തന്റെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്ന
ചില കാര്യങ്ങളാണ് എലിസബത്ത് ഇപ്പോൾ പുതിയ വീഡിയോയിൽ കൂടി പങ്കു വെച്ചിരിക്കുന്നത്. 
ഇന്ത്യക്ക് പുറത്ത് ട്രിപ്പ് പോയ വിശേഷങ്ങളാണ് പുതിയ വീഡിയോയിൽ പറയുന്നത്, എല്ലാരും
അറിഞ്ഞിരുന്നല്ലോ, താന്‍ ഒരു ടൂര്‍ പോയിരുന്നു, ഡാഡിയും മമ്മിയുമായിട്ടാണ് ടൂർ പോയത്.
ഏകദേശം ഏഴോളം രാജ്യങ്ങള്‍ നമ്മള്‍ വിസിറ്റ് ചെയ്തു എന്നും എലിസബത്ത് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/bal1.jpg?resize=
1028%2C566&ssl=1)

പുതിയതായ തന്റെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്ന ചില കാര്യങ്ങളാണ് താൻ പറയുന്നത്, ഡാഡിയും
മമ്മിയുമായിട്ടാണ് ടൂർ പോയത്. ഏകദേശം ഏഴോളം രാജ്യങ്ങള്‍ നമ്മള്‍ വിസിറ്റ് ചെയ്തു എന്നും
എലിസബത്ത് പറയുന്നു. ഒരു ടീമിനൊപ്പമാണ് എലിസബത്തും മാതാപിതാക്കളും ടൂർ പോയത്. മൊത്തം
നാല്‍പതോളം പേരുണ്ടായിരുന്നു ടീമിൽ. നല്ല അടിപൊളി എക്‌സ്പീരിയന്‍സ് ആയിരുന്നു ഈയൊരു
ട്രിപ്പ്. എനിക്ക് അതുപോലൊരു ട്രിപ്പ് അത്രയും ആവശ്യം ആയിരുന്നു എന്നാണ് പിന്നീട് തോന്നിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/eli1-2.jpg?resize
=960%2C579&ssl=1)

ഇനി എന്ത് വേണമെന്ന ചോദ്യ ചിഹ്നത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് അത്തരത്തില്‍ ഒരു ട്രിപ്പ്
നടത്തിയത്,  ഇത്രയധികം രാജ്യങ്ങള്‍ കണ്ടപ്പോഴാണ് ഇനിയും കുറേയധികം കാഴ്ചകള്‍ കാണാനുണ്ടെന്ന്
തനിക്ക് മനസ്സിലായത്. മുന്‍പൊക്കെ ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. ഫാമിലി വേണം,
കുഞ്ഞുങ്ങള്‍ വേണം, കുറേ ട്രിപ്പ് പോകണം, അവരുടെ പഠിപ്പ്, അവരുടെ ഒപ്പമുള്ള നിമിഷങ്ങള്‍
അങ്ങനെ കുറേ കാര്യങ്ങള്‍ താന്‍ പ്ലാന്‍ ചെയ്തു വച്ചിരുന്നു. പിന്നെ ഒരു സമയത്ത് ഒരു
ആഗ്രഹവും ഇല്ലാതെ ആയി. ആളുകളോട് കൂടുതല്‍ അടുക്കാനും അറ്റാച്ച്‌മെന്റ് വെക്കാനുമൊക്കെ
പേടി ഉണ്ടായിരുന്നു ആ സമയത്താണ് താൻ ട്രിപ്പ് പോകുന്നത്. അതിലുണ്ടായിരുന്ന നാല്‍പത്
പേരും എനിക്കൊരു കുടുംബം പോലെയാണ് തോന്നിയത്.

 
