# നിമിഷയും റോഷനും ഒന്നിക്കുന്ന ‘പോച്ചര്‍’!!! ഫെബ്രുവരി 23 മുതല്‍ പ്രൈം വീഡിയോയില്‍

- Link: https://ml.b4blaze.com/film-news/emmy-winner-richie-mehtas-drama-series-poacher-will-premiere-on-amazon-prime
- Published: 2024-01-16T18:00:40+05:30
- Author: Anu

നിമിഷ സജയനും റോഷന്‍ മാത്യുവും പ്രധാന കഥാപാത്രങ്ങളാവുന്ന വെബ് സീരിസ് ‘പോച്ചര്‍’ പ്രദര്‍ശനത്തിന്
ഒരുങ്ങി. എമ്മി അവാര്‍ഡ് ജേതാവായ റിച്ചി മേത്ത രചനയും സംവിധാനവും നിര്‍വഹിച്ച വെബ് 
സീരിസാണ് ‘പോച്ചര്‍’. ഫെബ്രുവരി 23ന് ആമസോണ്‍ പ്രൈമിലാണ് വെബ് സീരിസ് സ്ട്രീം ചെയ്യുന്നത്.

ക്യുസി എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ആദ്യ ടെലിവിഷന്‍ പരമ്പരയാണിത്. ഇന്ത്യന്‍
ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയുടെ കഥയാണ് ഈ അന്വേഷണാത്മക ക്രൈം സീരീസ്
പറയുന്നത്. കേരളം, ഡല്‍ഹി എന്നിവടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം.  എട്ട് എപ്പിസോഡുള്ള
ഈ പരമ്പരയുടെ ആദ്യ മൂന്ന് എപ്പിസോഡുകള്‍ 2023ലെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഫെബ്രുവരി 23ന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള 
240-ലധികം രാജ്യങ്ങളിലും പ്രൈം വീഡിയോയില്‍ പോച്ചര്‍ എത്തും.
