# ‘എമ്പുരാന്‍’ യുഎസ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി!!! നാലാം ഷെഡ്യൂള്‍ ചെന്നൈയില്‍

- Link: https://ml.b4blaze.com/film-news/empuraan-movie-fourth-schedule-shooting
- Published: 2024-03-08T17:58:12+05:30
- Author: Anu

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. വന്‍ ഹിറ്റായിരുന്ന
ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്ന ബ്രഹ്‌മാണ്ഡ
ചിത്രത്തിനായി വന്‍ കാത്തിരിപ്പിലാണ് ആരാധകലോകം. ചിത്രത്തിന്റെ ഷൂട്ടിംഗ് അപ്‌ഡേറ്റുകളെല്ലാം
പൃഥ്വി പങ്കിടാറുണ്ട്. ഇപ്പോഴിതാ പുതിയ ഷെഡ്യൂള്‍ ഷൂട്ടിംഗ് ആരംഭിച്ച കാര്യം അറിയിച്ചിരിക്കുകയാണ്
പൃഥ്വി.

യുഎസിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചിരുന്നത്. മൂന്നാമത്തെ ഷെഡ്യൂള്‍
ആയിരുന്നു യുഎസില്‍ ചിത്രീകരിച്ചിരുന്നത്. ഇപ്പോഴിതാ അവിടുത്തെ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ചതായി
പൃഥ്വിരാജ് അറിയിച്ചിരിക്കുകയാണ്.
  അടുത്ത ഷെഡ്യൂള്‍ ചെന്നൈയില്‍ ആണെന്നാണ് ട്രേഡ്
അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള പറയുന്നത്. മറ്റൊരു ഷെഡ്യൂള്‍ കേരളത്തിലാണ്. ഇത് തിരുവനന്തപുരത്ത്
ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാളത്തില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന എമ്പുരാന്റെ പ്രധാന
ലൊക്കേഷനുകള്‍ ഇരുപതോളം വിദേശ രാജ്യങ്ങളിലാണ്. യുകെ, യുഎസ്, റഷ്യയും ചിത്രത്തിന്റെ 
പ്രധാന ലൊക്കേഷനാണ്.
  ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും
ചേര്‍ന്നാണ് ബ്രഹ്‌മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്,
തെലുങ്ക് ഭാഷകളിലുമാണ് ചിത്രം എത്തുന്നത്.

> End of schedule 3. ???????? [#L2E](https://twitter.com/hashtag/L2E?src=hash&ref_src=twsrc%5Etfw)
> [#EMPURAAN](https://twitter.com/hashtag/EMPURAAN?src=hash&ref_src=twsrc%5Etfw)
> [pic.twitter.com/I3M0g04BIV](https://t.co/I3M0g04BIV)
> — Prithviraj Sukumaran (@PrithviOfficial) [March 8, 2024](https://twitter.com/PrithviOfficial/status/1765911798010806357?ref_src=twsrc%5Etfw)
