# ‘ലൂസിഫറി’നേക്കാൾ മികച്ച സിനിമ  ‘എംപുരാൻ’, പുതിയ അപ്‌ഡേറ്റു പങ്കുവെച്ചു ഇന്ദ്രജിത് 

- Link: https://ml.b4blaze.com/film-news/empuran-movie-new-update-in-indrajith-sukumaran
- Published: 2024-02-23T11:45:31+05:30
- Author: Suji

പൃഥ്വിരാജിന്റെ ‘ലൂസിഫർ ‘എന്ന ചിത്രത്തിന്റെ തുടർച്ചയായ ചിത്രമാണ് ‘എംപുരാൻ ‘, അതുകൊണ്ട്
തന്നെ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാണ് എംപുരാൻ, ഇപ്പോൾ ചിത്രത്തിന്റെ
പുതിയ അപ്ഡേറ്റ് പങ്കുവെക്കുകയാണ് നടനും പൃഥ്വിരാജിന്റെ സഹോദരനുമായ ഇന്ദ്രജിത് സുകുമാരൻ,
മലയാള സിനിമയിലെ കൂടുതൽ മുതൽ മുടക്കുള്ള ചിത്രമാണ് എംപുരാൻ, ലൂസിഫറിനേക്കാൾ മികച്ച 
ചിത്രം തന്നെയാണ് ഇത്,ഒരുപാട് രാജ്യങ്ങളിൽ ഇപ്പോൾ സിനിമ ഷൂട്ട് ചെയ്യ്തിട്ടുണ്ട്, ഇതിന്
ലൊക്കേഷനുകൾ കൂടുതൽ വേണം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/empuran1.jpg?resize
=826%2C605&ssl=1)

എല്ലാ രീതിയിലും പ്രൊഡക്ഷൻ ചിലവ് വെച്ച് നോക്കുമ്പോൾ ശരിക്കും ഈ ചിത്രത്തിന് നല്ല മുതൽ
മുടക്ക് വേണ്ടി വരുമെന്ന് എനിക്ക് തോന്നുന്നുണ്ട്, ശരിക്കും ഒരു ബഡ്ജറ്റ് ഇടാൻ പറ്റിയ
ചിത്രമല്ല ഇത്, ഇന്ത്യൻ ഷെഡ്യൂളും, യു  കെ യിലെ ഷെഡ്യൂളും കഴിഞ്ഞു, ഇനിയും അമേരിക്കയിലാണ്
ഷൂട്ടിംഗ്,എന്നിട്ടും ചിത്രം തീരില്ല, ഇനിയും വേറെ സ്ഥലങ്ങൾ ഉണ്ട് ഇന്ദ്രജിത് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/emp1.jpg?resize=
1083%2C609&ssl=1)

ഇനിയും കുറഞ്ഞത് ആറു മാസം ഷൂട്ടിങ്ങും കൂടി ഈ ചിത്രത്തിനുണ്ടാകും, ഈ സിനിമയുടെ റിലീസ്
എന്ന് എന്നുള്ളത് നിർവചിക്കാൻ കഴിയില്ല, എന്തായലും എംപുരൻ  ഒരു ലോങ്ങ് ചിത്രമാണ്, ലൂസിഫറിനേക്കാൾ
മികച്ചതും അതിൽ സംശയമില്ല ഇന്ദ്രജിത് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/indran1.jpg?resize
=968%2C592&ssl=1)
