# ‘എംപുരാൻ’ പ്രോമോ ഷൂട്ട് തുടങ്ങുന്നോ! സത്യാവസ്ഥയെ കുറിച്ച് പൃഥ്വിരാജ് പറയുന്നു 

- Link: https://ml.b4blaze.com/film-news/empuran-promo-shoot-says-in-prthiviraj-sukumaran
- Published: 2023-09-02T09:57:23+05:30
- Author: B4blaze News Desk

മോഹൻലാൽ നായകനും, പൃഥ്വിരാജ് സംവിധായകനും ആയ ചിത്രം ‘ലൂസിഫർ’ വമ്പൻ ഹിറ്റോടെ ആണ് വിജയിച്ചിരുന്നത്,
ഇപ്പോൾ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘എം പുരാന്റെ’ റിലീസിനായി കാത്തിരിക്കുകയാണ് 
ഇപ്പോൾ പ്രേക്ഷകർ എല്ലാവരും. ഇപ്പോൾ സോഷ്യൽ മീഡിയിൽ നിറഞ്ഞു നിലക്കുന്ന ഒരു വാർത്തയാണ്
ചിത്രത്തിന്റെ പ്രമോ ഷൂട്ട് തുടങ്ങുന്നുയെന്ന്, എന്നാൽ ഈ വാർത്തയുടെ സത്യാവസ്ഥയെ കുറിച്ച്
വെളിപ്പെടുത്തുകയാണ് നടനും, സംവിധായകനുമായ പൃഥ്വിരാജ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/prthiviraj1.jpg?
resize=623%2C350&ssl=1)

സത്യത്തിൽ ഈ വാർത്തകൾ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ല. എന്തായാലും എംമ്പുരാനെ
പ്രോമോ ഉണ്ടാകില്ല. ഞങ്ങൾ എന്തായാലും ചിത്രത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾ താമസിക്കാതെ
നിങ്ങളെ അറിയിപ്പിക്കും. ചിത്രത്തിന്റെ ചിത്രീകരണം എന്നാണ് തുടങ്ങുന്നത് എന്നത് മുതൽ
എല്ലാ കാര്യങ്ങളും ഈ മാസം തന്നെ പ്രഖ്യാപിച്ചിരിക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/prthiviraj2.jpg?
resize=490%2C181&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/prthiviraj3.jpg?
resize=853%2C1067&ssl=1)

മുൻപ് ചിത്രത്തെ കുറിച്ചുള്ള ചില അപ്‌ഡേറ്റുകൾ എത്തിയിരുന്നു, ലൂസിഫർ ചിത്രത്തിന്റെ
സ്റ്റണ്ട് മാസ്റ്റർ സിൽവ തന്നെയാണ് എമ്പുരാന്റെ കൊറോയോഗ്രാഫർ, ശരിക്കും ആക്ഷനെ  പ്രധാന്യം
നൽകുന്ന ചിത്രം  തന്നെയാണ് ഇത്. പൃഥ്വിരാജ്, മോഹൻലാലിനൊപ്പം ഇനിയും ആരൊക്കെ ആണ് ചിത്രത്തിൽ
അഭിനയിക്കുക എന്നത് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ഇനിയും ചിത്രത്തിന്റെ കട്ടവെ 
യിറ്റിങിൽ ആണ് ആരാധക വൃന്ദം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/prthiviraj5.jpg?
resize=913%2C599&ssl=1)
