# സമയത്തിൽ പ്രത്യേകത! ‘എമ്പുരാൻ’ ടീസർ  ജനുവരി 26 ന് റിലീസ് ആകുന്നു  

- Link: https://ml.b4blaze.com/film-news/empuran-teaser-is-releasing-on-january-26
- Published: 2025-01-24T10:27:29+05:30
- Author: Suji

അബ്റാം ഖുറേഷിയായുള്ള മോഹൻലാലിന്റെ രണ്ടാം വരവിനു വേണ്ടി ഇപ്പോൾ ആകാംക്ഷയോെടയാണ് കാത്തിരിക്കുകയാണ്
ആരാധകരെല്ലാം. ഇപ്പോൾ ആ കാത്തിരിപ്പിനൊടുവിലായി ചിത്രത്തിന്റെ ടീസർ ഞായറാഴ്ച എത്തുകയാണ്.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘എമ്പുരാൻ’.
ചിത്രത്തിന്റെ ടീസർ ജനവരി 26 ഞായറാഴ്ച്ച( 7 .7 ന്) ഏഴ് ഏഴിന് എത്തും. മലയാളം, തമിഴ്,
ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാകും ടീസർ റിലീസ് ചെയ്യുന്നത്.

![](https://i0.wp.com/images.b4blaze.com/2025/01/mo1-1.jpg?resize=939%2C556&ssl=
1)

ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം
ആരംഭിച്ചത് 2023 ഒക്ടോബറിൽ ആയിരുന്നു. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ 
തോമസ്, മഞ്ജു വാര്യർ , ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയ
താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ
നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസും ലൈക പ്രൊഡക്ഷനും ചേർന്നാണ്.

മാർച്ച് 27ന് ചിത്രം തിയറ്ററുകളിലെത്തും, ഈ ചിത്രം ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ്
വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനായി
എത്തുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ, 
ഇത് തന്നെയാണ് പ്രേക്ഷകർക്ക് ഈ ചിത്രം കാണാനുള്ള ആകാംഷയും.

![](https://i0.wp.com/media.assettype.com/freepressjournal/2023-11/c37a23c8-4889-
4d97-8f79-c58f9ce812dc/1200_X_675__2_.jpg?ssl=1)
