# ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട! ചെകുത്താൻ വളർത്തി, ‘എമ്പുരാൻ’ അപ്‌ഡേറ്റ്; സയീദ് മസൂദിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ 

- Link: https://ml.b4blaze.com/film-news/empuran-update
- Published: 2024-10-16T15:00:12+05:30
- Author: Suji

മോഹൻലാൽ നായകനായ പൃഥ്വിരാജ് സംവിധാനം ചെയ്യ്ത പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന
പുതിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോൾ ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ
ശ്രെദ്ധ ആകുന്നത്. പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനമായ ഇന്ന് പുറത്തെത്തിയ ഈ പോസ്റ്റർ
പൃഥ്വിരാജിന്റെ കഥാപാത്രമായ സയീദ് മസൂദിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ്. ‘ലൂസിഫർ’ 
എന്ന ചിത്രത്തിൽ പൃഥ്വിരാജ്  സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/10/emp1.jpg?resize=
922%2C564&ssl=1)

അതേ റോളില്‍ എമ്പുരാനിൽ  പൃഥ്വിരാജു൦ അഭിനയിക്കുന്നുണ്ട്. പോസ്റ്ററിനൊപ്പം ഈ കഥാപാത്രത്തിന്റെ
ടാഗ് ലൈനും കൂടുതൽ ശ്രെദ്ധ ആകുകയാണ്. ദൈവത്താൽ ഉപേഷിക്കപ്പെട്ടു, ചെകുത്താൻ വളർത്തി
എന്നാണ് ആ ടാഗ് ലൈൻ. പൃഥ്വിരാജ് തന്നെയാണ് ഈ പോസ്റ്റർ സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്,
പൃഥ്വിരാജിനൊപ്പം മോഹൻലാലും ഈ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/10/p1-4.jpg?resize=
789%2C524&ssl=1)

അഞ്ചു ഭാഷകളിൽ എത്തുന്ന ഈ ചിത്രം മുരളി ഗോപിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.  ഒട്ടേറെ
ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ലൈക്ക പ്രൊഡക്ഷന്‍സ് ആശിര്‍വാദ് സിനിമാസിനൊപ്പം എമ്പുരാന്റെ
നിര്‍മാണ പങ്കാളിയാണ്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ 
ടോം ചാക്കോ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/10/em2-1.jpg?resize
=1174%2C602&ssl=1)

 
