# പത്ത് വര്‍ഷമായിരിക്കുന്നു…ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി!!! മകന്റെ അതിജീവനം പങ്കിട്ട് ഇമ്രാന്‍ ഹാഷ്മി

- Link: https://ml.b4blaze.com/film-news/emraan-hashmis-post-for-cancer-survivor-son-ayaan
- Published: 2024-01-14T15:58:16+05:30
- Author: Anu

ബോളിവുഡിലെ ഏറെ ആരാധകരുള്ള നടനാണ് ഇമ്രാന്‍ ഹാഷ്മി. നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച
താരം. സ്‌ക്രീനിലെ വലിയ താരത്തിന്റെ വ്യക്തിജീവിതം സ്വകാര്യമാക്കി വയ്ക്കുന്ന താരമാണ്
ഇമ്രാന്‍. ഭാര്യ പര്‍വീണ്‍ ഷഹാനിയും മകന്‍ അയാനെയുമെല്ലാം ക്യാമറക്കണ്ണുകളില്‍ നിന്നും
താരം അകറ്റാറായിരുന്നു പതിവ്. ആശങ്കയും ഭീതിയും നിറഞ്ഞ നാളുകളെ അതിജീവിച്ചിരിക്കുകയാണ്
താരം. മകന്‍ അയാന്‍ കാന്‍സറിനെ അതിജീവിച്ച അനുഭവമാണ് താരം പങ്കുവയ്ക്കുന്നത്.

2004 ലായിരുന്നു നാല് വയസില്‍ അയാന് കാന്‍സര്‍ സ്ഥിരീകരിച്ചത്. കിഡ്നിയിലായിരുന്നു 
കാന്‍സര്‍ കണ്ടെത്തിയത്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ക്യാന്‍സറിനെ അതിജീവിച്ച പോരാളിയാണ്
അയാന്‍. മകന്റെ അതിജീവന കഥ താരം സോഷ്യലിടത്ത് പങ്കുവച്ചിരിക്കുകയാണ്. ജീവിതത്തില്‍ 
നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു അക്കാലമെന്ന് ഇമ്രാന്‍ പറയുന്നു. അഞ്ച് 
വര്‍ഷത്തെ ചികിത്സയ്ക്ക് ശേഷം അയാന്‍ അസുഖത്തിനെ പൂര്‍ണമായും അതിജീവിച്ചു.
  ‘പത്ത്
വര്‍ഷമായിരിക്കുന്നു. ഇതേ ദിവസമായിരുന്നു അയാന്റെ രോഗം തിരിച്ചറിഞ്ഞത്. ഞങ്ങളുടെ ജീവിതത്തിലെ
ഏറ്റവും വലിയ പ്രതിസന്ധി. പ്രതീക്ഷയോടെയും വിശ്വാസത്തോടെയും ഞങ്ങള്‍ അതിനെ മറികടന്നു.
ഞങ്ങള്‍ അത് മറികടക്കുകയും ഇപ്പോഴും ശക്തമായി നില്‍ക്കുന്നു എന്നതാണ് പ്രധാനം. സ്നേഹത്തോടെയും
പ്രാര്‍ത്ഥനയോടെയും ഞങ്ങള്‍ക്കൊപ്പം നിന്നതിന് നന്ദി’ എന്നായിരുന്നു ഇമ്രാന്‍ ഹാഷ്മി
മകനെ ചേര്‍ത്തുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്. അയാന് കാന്‍സര്‍ സ്ഥിരീകരിച്ചതോടെ 
ചികിത്സയ്ക്കായി താര കുടുംബം കാനഡയിലേക്ക് പോയിരുന്നു. ചികിത്സയ്ക്ക് ശേഷം രോഗമുക്തി
നേടിയ സന്തോഷവും താരം പങ്കുവച്ചിരുന്നു.  അടുത്തിടെയിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രം
ടൈഗര്‍ ത്രീയിലാണ് ഇമ്രാന്‍ ഹാഷ്മി ഒടുവിലായി അഭിനയിച്ചത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ്
ഇമ്രാന്‍ ഹാഷ്മി എത്തിയത്. നിരവധി സിനിമകളാണ് ഇമ്രാന്റേതായി അണിയറയിലൊരുങ്ങുന്നത്. 
ഒജി പ്ലസ് ആണ് റിലീസിന് ഒരുങ്ങിയിരിക്കുന്ന താരത്തിന്റെ ചിത്രം. അടുത്തിടെ താരം 12 
കോടിയുടെ റോള്‍സ് റോയ്സ് കാര്‍ വാങ്ങിയിരുന്നു.
