# സുരാജും ബേസിലും ഒന്നിക്കുന്ന ‘എങ്കിലും ചന്ദ്രികേ’ റിലീസിനൊരുങ്ങുന്നു!

- Link: https://ml.b4blaze.com/film-news/engil-chandrike-starring-suraj-and-basil-is-all-set-to-release
- Published: 2023-01-21T07:06:52+05:30
- Author: Ajay

സുരാജും വെഞ്ഞാറമൂടും ബേസിൽ ജോസഫും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ്‘
എങ്കിലും ചന്ദ്രികേ’. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ആദിത്യൻ ചന്ദ്രശേഖറാണ് .
സംവിധായകൻ ആദിത്യൻ ചന്ദ്രശേഖരനും അർജുൻ നാരായണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ 
രചിച്ചിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/chari.jpg?resize
=1280%2C720&ssl=1)

ഇപ്പോഴഇതാ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. സിനിമ ഫെബ്രുവരി 10ന് തിയേറ്ററുകളിലേക്കെത്തുമെന്നാണ്
പുറത്ത് വരുന്ന റിപ്പോർട്ടുകൾ .
 ചിത്രത്തിൽ നിരഞ്ജന അനൂപാണ് ‘ചന്ദ്രിക’ എന്ന ടൈറ്റിൽ
റോളിൽ അഭിനയിക്കുന്നത് . സൈജു കുറുപ്പ്, തൻവി റാം, അഭിരാം രാധാകൃഷ്ണൻ എന്നിവരും മറ്റ്
പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ജിതിൻ സ്റ്റാൻസിലോസ്
ആണ്. എഡിറ്റിംഗ്  ലിജോ പോൾ നിർവ്വഹിക്കുന്നു.

 ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന സിനിമ കോമഡിയ്ക്ക് പ്രധാന്യമുള്ള
ഒന്നായിരിക്കും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.വിനായക് ശശികുമാർ,മനു മഞ്ജിത്ത് എന്നിവരുടെ
വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഇഫ്തിയാണ്. കലാസംവിധാനം ത്യാഗു തവനൂർ ആണ്.പ്രൊഡക്ഷൻ
എക്‌സിക്യൂട്ടീവ് ഷിബു പന്തലക്കോട്,കോസ്റ്റ്യൂം ഡിസൈൻ സ്റ്റെഫി സേവ്യർ, മേക്കപ്പ് സുധി,
എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കെ എം നാസർ,
പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ
