# ‘എങ്കിലും ചന്ദ്രികേ’ വിവാഹ പരസ്യത്തിന് പിന്നാലെ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്!!

- Link: https://ml.b4blaze.com/film-news/engilum-chandrike-first-look-out
- Published: 2022-11-13T14:45:51+05:30
- Author: Sreekumar

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ സിനിമയുടെ
ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. ‘എങ്കിലും ചന്ദ്രികേ’ എന്നാണ് ചിത്രത്തിന്
പേരിട്ടിരിക്കുന്നത്. നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളുടെ ഒരു നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.
സുരാജ് വെഞ്ഞാറമൂട്, ബേസില്‍ ജോസഫ്, നിരഞ്ജന അനൂപ്, തന്‍വി റാം, എന്നിവരാണ് ചിത്രത്തില്‍
പ്രധാന

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/engilum-chandrike-
2.jpg?resize=508%2C557&ssl=1)

വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ നടന്‍ മമ്മൂട്ടിയാണ്
അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പങ്കുവെച്ചത്. നിരഞ്ജന അനൂപിനും സിനിമയുടെ 
ഭാഗമാകുന്ന മറ്റ് എല്ലാവര്‍ക്കും ആശംസകള്‍ അറിയിച്ചിരിക്കുകയാണ് മമ്മൂക്ക. ആദിത്യന്‍
ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹവും അര്‍ജുന്‍ നാരായണനും ചേര്‍ന്നാണ്
തിരക്കഥ രചിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന
സിനിമയുടെ പ്രമോഷന്‍ കഴിഞ്ഞ ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. 
നിരഞ്ജന അനൂപ് അവതരിപ്പിക്കുന്ന കഥാപാത്രം

വിവാഹിതയാകുന്നു എന്ന തരത്തിലുള്ള പത്രപരസ്യമായിരുന്നു സിനിമയുടെ പ്രമോഷന്റെ ഭാഗമായി
ആദ്യം പുറത്ത് വിട്ടിരുന്നത്. ”മാന്യരേ, ചില പ്രത്യേക സാഹചര്യങ്ങളാല്‍ എന്റെ രണ്ടാമത്തെ
മകളുടെ വിവാഹനിശ്ചയം ഒന്നാമതായി ഉടനെ നടത്തുവാന്‍ തീരുമാനിച്ച വിവരം സന്തോഷപൂര്‍വ്വം
അറിയിച്ചുകൊള്ളട്ടെ. തീരുമാനങ്ങള്‍ പെട്ടെന്നായതിനാല്‍ നേരിട്ട് വന്നു ക്ഷണിക്കാന്‍
സാധിക്കാത്തതില്‍ ഖേദിക്കുന്നു. ഇതൊരു ക്ഷണമായി സ്വീകരിച്ചു ചടങ്ങിലേക്ക് എല്ലാവരും
എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു, എന്നിങ്ങനെയായിരുന്നു പത്ര പരസ്യത്തിലെ വാചകങ്ങള്‍.
ഛായാഗ്രഹണം- ജിതിന്‍ സ്റ്റാന്‍സിലോസ്, എഡിറ്റിംഗ്- ലിജോ പോള്‍,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/315234034_674739387352221_3653063187659727258_n.
jpg?resize=1440%2C1800&ssl=1)

കലാസംവിധാനം ത്യാഗു തവനൂര്‍, മേക്കപ്പ് സുധി, കോസ്‌റ്യൂം ഡിസൈന്‍ സ്റ്റെഫി സേവ്യര്‍,
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ വിനയ് ബാബു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ കെ.എം.
നാസര്‍, പ്രൊഡക്ഷന്‍ മാനേജര്‍- കല്ലാര്‍ അനില്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷിബു
പന്തലക്കോട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി. സുശീലന്‍, പി.ആര്‍.ഒ.- വാഴൂര്‍ 
ജോസ്, സ്റ്റില്‍സ് വിഷ്ണു രാജന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
