# ‘എന്നെ കളിയാക്കാനല്ലേ ഇങ്ങള് ചൊമച്ചേ…’ എങ്കിലും ചന്ദ്രികേ സ്‌നീക്ക് പീക്ക് വീഡിയോ

- Link: https://ml.b4blaze.com/film-news/enkilum-chandrike-sneak-peek-video
- Published: 2023-02-19T13:07:21+05:30
- Author: Gargi

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച പുതിയ ചിത്രം ആണ് ‘എങ്കിലും ചന്ദ്രികേ’.
ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സ്‌നീക്ക്
പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. സുരാജ് വെഞ്ഞാറന്‍ മൂട്, സൈജു കുറുപ്പ്, ബേസില്‍
ജോസഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആയ ഒരു കോമഡി എന്റര്‍ടൈനര്‍ ചിത്രം തന്നെയാണ്
എങ്കിലും ചന്ദ്രികേ.

ഈ ചിത്രത്തിന്റെ ട്രയിലര്‍ കണ്ടു പ്രേക്ഷകര്‍ മികച്ച പ്രതികരണം ആണ് നല്കികൊണ്ടിരിക്കുന്നത്.
ഒരു കല്യാണത്തിന്റെ പേരില്‍ ഒരു ഗ്രാമത്തില്‍ അരങ്ങേറുന്ന ചില ഹാസ്യപരമായ പ്രശ്‌നങ്ങള്‍
കോര്‍ത്തിണക്കിയാണ് ചിത്രം കാണിക്കുന്നത്. ഫെബ്രുവരി 10 നാണ് ചിത്രം തിയേറ്ററുകളില്‍
എത്തിയത്. ആതിഥ്യന്‍ ചന്ദ്ര ശേഖരന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്, സിനിമയില്‍
കുറെ നാളുകള്‍ വിട്ടുനിന്ന വിജയ ബാബു വീണ്ടും സിനിമയില്‍ സജീവമായ ഒരു ചിത്രവും കൂടിയാണ്
എങ്കിലും ചന്ദ്രികേ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/engilum-chandrike.
jpg?resize=1280%2C720&ssl=1)

പ്രധാനമായും മൂന്നു സുഹൃത്തുക്കള്‍ക്ക് പുറമെ ചിത്രത്തില്‍ മണിയന്‍ പിള്ള രാജു, അശ്വിന്‍,
രാജേഷ് ശര്‍മ്മ പിന്നെ കുറെ പുതുമുഖങ്ങളും ആണ് അഭിനയിക്കുന്നത്. ഗാനങ്ങള്‍ ശശികുമാര്‍,
സംഗീതം ഇഫ്തി. സംവിധായകനായ ആദിത്യന്‍ ചന്ദ്ര ശേഖരന്‍, അര്‍ജുന്‍ നാരായണനും ചേര്‍ന്നാണ്
ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.
