# ‘എന്തിനാടാ സജി?’എന്നായിരുന്നു നല്ലത്!! വടിയും കുത്തി കോമാളി വേഷം കെട്ടി തേരാപ്പാര നടക്കുന്ന കുഞ്ചാക്കോ ബോബന്‍

- Link: https://ml.b4blaze.com/film-news/enthada-saji-negative-review
- Published: 2023-05-07T17:00:59+05:30
- Author: Anu

നീണ്ട ഇടവേളയ്ക്ക് ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിച്ച പുതിയ ചിത്രമാണ് ‘എന്താടാ
സജി’. നിവേദ തോമസ് ആണ് ചിത്രത്തിലെ നായിക. കഴിഞ്ഞ മാസം തിയ്യേറ്ററിലെത്തിയ ചിത്രത്തിന്
മികച്ച പ്രതികരണം നേടാനായില്ല. ഇപ്പോഴിതാ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. ആമസോണ്‍
പ്രൈം വീഡിയോയിലാണ് ‘എന്താടാ സജി’ സിട്രീമിങ് ചെയ്യുന്നത്.

‘എന്തിനാടാ സജി?’ എന്ന പേരായിരുന്നു ചിത്രത്തിന് കുറച്ചൂടെ നല്ലത് എന്നാണ് ചിത്രത്തിനെ
കുറിച്ച് ബേസില്‍ ഏലിയാസ് പങ്കുവച്ചിരിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ തന്റെ
സ്‌കൂള്‍ കലോത്സവ കാലഘട്ടത്തില്‍ നടത്തിയ മോണോ ആക്ട് നടത്തുന്ന ഓവര്‍ ആക്ടിങ് നിവേദ
തോമസ്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/enthada-saji-1024x536.
jpg?resize=1024%2C536&ssl=1)

ഒരു വടിയും കുത്തി കോമാളി വേഷം കെട്ടി തേരാപ്പാര നടക്കുന്ന കുഞ്ചാക്കോ ബോബന്‍.. താന്‍
എന്തിനാണ് ഈ സിനിമയ്ക്ക് തലവച്ച് കൊടുത്തത് എന്ന് ഓരോ സീനിലും വിളിച്ചു പറയുന്ന, ഒരു
രീതിയിലും മാച്ച് ആവാത്ത കാസ്റ്റ് ജയസൂര്യ.. (ജയസൂര്യയുടെ മകളാണ് നിവേദ തോമസ് എന്ന്
തോന്നും)

എന്തിനോ വേണ്ടി ഒരു സിനിമ.. വളരെ മോശം എന്ന് മാത്രം പറയാനുള്ളൂ..
നിങ്ങള്‍ക്ക് രണ്ടുമണിക്കൂര്‍
ഉണ്ടെങ്കില്‍ അത് വേറെ എന്തെങ്കിലും കാര്യത്തിന് ഉപയോഗപ്പെടുത്തുക. എന്നാണ് ബേസില്‍
തന്റെ നിരാശ പങ്കിട്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/enthada-saji-2--
1024x536.jpg?resize=1024%2C536&ssl=1)

നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.
