# ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘എന്താടാ സജി’ ടീസർ നാളെ എത്തും

- Link: https://ml.b4blaze.com/film-news/enthada-saji-teaser-update
- Published: 2023-03-04T15:17:25+05:30
- Author: Rahul

ജയസൂര്യയും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എന്താടാ സജി 
എന്ന ചിത്രത്തിന്റെ ടീസർ നാളെ എത്തും നവാഗതനായ ഗോഡ്ഫി സേവ്യർ ബാബുവാണ് ചിത്രത്തിൻറെ
സംവിധാനവും രചനയും നിർവഹിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ
സജിയെ അവതരിപ്പിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/enthada-2.jpg?resize
=1280%2C720&ssl=1)

സിനിമയുടെ ടീസർ നാളെ രാവിലെ 11 ന് പുറത്തിറങ്ങും. ചിത്രത്തിൻ നായിക നിവേദ തോമസാണ്. 
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒരുമിക്കുന്നു 
എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.മാജിക് ഫ്രെയിംസിൻറെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ
ആണ് സിനിമയുടെ നിർമ്മാണം. ജസ്റ്റിൻ സ്റ്റീഫൻ സഹനിർമ്മാണം നിർവ്വഹിക്കുന്ന ചിത്രത്തിൻറെ
ഛായാഗ്രഹണം ജിത്തു ദാമോദർ ആണ്.എഡിറ്റിംഗ് രതീഷ് രാജ്‌.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/enthada.jpg?resize
=1280%2C720&ssl=1)

ഒരു ഫാമിലി കോമഡി എന്റർടെയ്‌നറായി ഒരുങ്ങുന്ന സിനിമയുട സംഗീതം വില്യം ഫ്രാൻസിസ് നിർവഹിക്കുന്നു.
കലാസംവിധാനം ഷിജി പട്ടണം, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനീഷ്
ഭാർഗവൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, സംഘട്ടനം
ബില്ല ജഗൻ, നൃത്ത സംവിധാനം ബിജു ധ്വനി തരംഗ്, സ്റ്റിൽ-പ്രേം ലാൽ,ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ.
