# കുഞ്ചക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു ; എന്താടാ സജി ഫസ്റ്റ് ലുക്ക് കാണാം

- Link: https://ml.b4blaze.com/film-news/enthda-saji-first-look
- Published: 2022-11-05T16:08:11+05:30
- Author: Ajay

കുഞ്ചക്കോ ബോബനും ജയസൂര്യയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമയാണ് ‘എന്താടാ
സജി’. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നായികയായി
എത്തുന്നത് നിവേദ തോമസ് ആണ്. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്‌ററർ പുറത്തി 
വിട്ടിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/chacko.jpg?resize
=1280%2C720&ssl=1)

എന്താടാ സജി മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമിക്കുന്നത്. ചിത്രത്തിൻറെ
മോഷൻ പോസ്റ്റർ കഴിഞ്ഞ വർഷം നവംബറിൽ പുറത്തുവിട്ടിരുന്നു. കുഞ്ചാക്കോ ബോബനും ജയസൂര്യയും
തമ്മിൽ സംസാരിക്കുന്ന രീതിയിലായിരുന്നു മോഷൻ പോസ്റ്റർ.ഫാമിലി എൻറർടെയ്‌നർ വിഭാഗത്തിൽവോടുന്ന
സിനിമ ഉടൻ പ്രദർശനത്തിനെത്തും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/ch1.jpg?resize=1280%
2C720&ssl=1)

ജയസൂര്യ – കുഞ്ചാക്കോ ബോബൻ കോമ്പിനേഷൻ ആദ്യമായി ഒന്നിച്ചത് കമൽ സംവിധാനം ചെയ്ത സ്വപ്നക്കൂട്
എന്ന ചിത്രത്തിലൂടെയാണ്. എന്താടാ സജിയുടെ ഛായാഗ്രഹണം ജിത്തു ദാമോദർ ആണ്. ജേക്സ് ബിജോയി
ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.റോബി ഛായാഗ്രാഹണവും രതീഷ് രാജ് എഡിറ്റിങും നിർവഹിക്കുന്നു.
സഹനിർമാണം നിർവഹിക്കുന്നത് ജസ്റ്റിൻ സ്റ്റീഫൻ ആണ്. വസ്ത്രാലങ്കാരം സമീറ സനീഷ്,അസോസിയേറ്റ്
ഡയറക്ടർ പ്രവീൺ വിജയ്,മനീഷ് ഭാർഗവൻ, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ.
