# ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ!! എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത്?

- Link: https://ml.b4blaze.com/film-news/facebook-post-about-big-boss-contestant-jinto
- Published: 2024-04-26T21:17:10+05:30
- Author: Anu

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആഴ്ചകള്‍ പിന്നിടുമ്പോള്‍ മത്സരാര്‍ഥികള്‍ കടുത്ത ആവേശത്തിലാണ്.
ഒരു പൊടിയ്ക്ക് പോലും വിട്ടുകൊടുക്കാതെ ഹൗസില്‍ കനത്ത മത്സരമാണ് നടക്കുന്നത്. പതിവ്
സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ തുടക്കം മുതലേ കുറച്ച് അടിയും വഴക്കും ഹൗസിനുള്ളില്‍
കൂടുതലാണ്. വളരെ പെട്ടെന്ന് തന്നെ ചൂടാകുന്ന പൊട്ടിത്തെറിയ്ക്കുന്ന സ്വഭാവക്കാരാണ് 
കൂടുതല്‍.

കഴിഞ്ഞ ദിവസം നടന്ന ഗെയിമിനിടയില്‍ നടന്ന സംഭവം വൈറലായിരിക്കുകയാണ്. ബിഗ് ബോസ് ഈ സീസണിലെ
ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ജിന്റോ. ശാരീരിക അധ്വാനം ഏറെ ആവശ്യമായ ടാസ്‌കില്‍
ജിന്റോ ശരണ്യയുടെ മുടി പിടിച്ചു വലിച്ചുവെന്ന സംഭവമാണ് വലിയ വിമര്‍ശനം നേരിടുന്നത്.
ഗബ്രിയും ജിന്റോയും തമ്മില്‍ കാര്യമായ വഴക്ക് ഉണ്ടാവുകയും ചെയ്തു.
  ഗെയിമിനടിയില്‍
ഡെയ്ഞ്ചറസ് കോയിന്‍ ഗബ്രിയുടെ ശരീരത്തില്‍ പതിപ്പിക്കുന്ന സംഭവത്തിനിടെയാണ് അക്രമത്തിലേക്കെത്തിയത്.
തിരിച്ച് കോയിന്‍ ജിന്റോയുടെ മേല്‍ പതിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൈയ്യാങ്കളിയായി
മാറിയത്. ജിന്റോയെ വട്ടം പിടിക്കുന്നതും ആക്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ എല്ലാവരും
എല്ലാവരും ശരണ്യയെയും ഗബ്രിയെയും മാത്രം സമാധാനിപ്പിക്കുമ്പോള്‍ ജിന്റോ ഒരു ഭാഗത്ത്
തളര്‍ന്നിരിക്കുകയായിരുന്നു. സ്വന്തം ടീമിലുള്ളവര്‍ പോലും എതിര്‍ ടീമിലുള്ളവരെയാണ് 
ആശ്വസിപ്പിച്ചതെന്നും പ്രേക്ഷകര്‍ പറയുന്നു. വിഷയത്തില്‍ ഒരു ആരാധകന്‍ പങ്കുവച്ച കുറിപ്പ്
ശ്രദ്ധേയമായിരിക്കുകയാണ്. സെബാന്‍ എന്ന ആരാധകനാണ് ജിന്റോയാണ് കാണിച്ച അനീതിയെ തുറന്നുകാട്ടുന്നത്.

എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ?
 നിനക്ക് നിന്റെ സുഹൃത്തും
വേണം ടീമും വേണമല്ലേ ജാസ്മിനെ ? ഈ സാധു മനുഷ്യന്‍ ഒറ്റക്കായിരുന്നു ടാസ്‌ക് മൊത്തത്തില്‍
കളിച്ചത് …?? റിഷി ഓപ്പോസിറ്റ് ഉള്ളത് കൊണ്ട് അന്‍സിബയും നൈസായി ഉള്‍ വലിഞ്ഞ് കളിച്ചതും
വളരെ മോശമായിപ്പോയി ??  ഇയാളെ ഇടിക്കുന്നതും വലിക്കുന്നതും വട്ടം പിടിക്കുന്നതൊന്നും
ആരും കണ്ടതുമില്ല കേട്ടതുമില്ല …?? സ്വന്തം ടീമിലുള്ളവരടക്കം ശരണ്യയേയും ഗബ്രിയേയും
മാത്രം സമാദാനിപ്പിക്കുമ്പോഴും ആശ്വസിപ്പിക്കുമ്പോഴും ഒരു മൂലയില്‍ ഈ മനുഷ്യ ജീവിയും
തളര്‍ന്നിരിപ്പുണ്ടെന്നുള്ള ചിന്ത നിങ്ങള്‍ക്ക് വേണമായിരുന്നു …

ഒറ്റ എപ്പിസോഡോഡ് കൂടി ഈ സീസണിലെ റിയല്‍ പോരാളിയെ പ്രേക്ഷകര്‍ കണ്ടെത്തി …
 അവന്റെ 
പേരാണ് ജിന്റോ ..?? നേര്‍ക്ക് നേരെ വരുന്നവന്റെ പാതി ബലം കവര്‍ന്നെടുക്കുന്ന ഞങ്ങളുടെ
സ്വന്തം മല്ലയ്യ ?? എന്നാണ് സെബാന്‍ ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.
