# ‘നല്ലതുപോലെ ഉപയോഗിക്കുവാണേല്‍ തീര്‍ച്ചയായും ഒരുപാട് അത്ഭുത പ്രകടനങ്ങള്‍ നമുക്ക് കാണാന്‍ പറ്റും’

- Link: https://ml.b4blaze.com/film-news/facebook-post-about-shine-tom-chacko-acting
- Published: 2022-10-30T16:33:13+05:30
- Author: Gargi

ഷൈന്‍ ടോം ചാക്കോ-ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ കുമാരിക്ക് മികച്ച
അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിലെ ഷൈനിന്റേയും ഐശ്വര്യയുടേയും
അഭിനയത്തെ പുകഴ്ത്തി രംഗത്തെത്തിയത്. ഇപ്പോഴിതാ ഷൈനിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് 
ശ്രദ്ധേയമാകുന്നത്. ‘ഇതൊരു ഒന്നൊന്നര നടന്‍ തന്നെയാണെന്ന് പറഞ്ഞാണ് അഭിഷേക് സുരേഷ് 
കുമാറിന്റെ പോസ്റ്റ് തുടങ്ങുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/KUMARI-5.jpg?resize
=1200%2C628&ssl=1)

ഇതിഹാസ എന്ന സിനിമ കണ്ടപ്പോള്‍ തോന്നിയ കാര്യമാണ്… ഇദ്ദേഹത്തില്‍ ഒരു അസാമാന്യ നടന്‍
ഒളിഞ്ഞുകിടപ്പുണ്ടെന്നു. അതുകഴിഞ്ഞു പല വിവാദങ്ങളിലും പ്രശ്‌നങ്ങളിലും ചെന്ന്‌പെട്ടപ്പോള്‍
നമുക്ക് നല്ലൊരു നടനെ നഷ്ടപ്പെട്ടുവോ എന്ന് തോന്നി….. പിന്നീട് ചെറിയ ചെറിയ സിനിമകളില്‍
അഭിനയിച്ചു പതിയെ പതിയെ തിരിച്ചു വന്നു. ഒടുവില്‍ ‘ഇഷ്ഖ് ‘ എന്ന സിനിമയിലെ പ്രകടനം 
വഴിതിരിവായി.കുറുപ്പിലൂടെയും…. ഭീഷ്മയിലൂടെയും ഒടുവില്‍ കുമാരിയിലൂടെയും പടവെട്ടിലൂടെയും
പുള്ളി അത്ഭുതപെടുത്തികൊണ്ടിരിക്കുന്നു. ഇദ്ദേഹത്തെ നല്ലതുപോലെ ഉപയോഗിക്കുവാണേല്‍ തീര്‍ച്ചയായും
ഒരുപാട് അത്ഭുതപ്രകടനങ്ങള്‍ നമുക്ക് കാണാന്‍ പറ്റും. ഇദ്ദേഹം രണ്ടാമത്തെ മുരളി അല്ല…..
ഒന്നാമത്തെ ഷൈന്‍ ടോം ചാക്കോ ആണെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/shine-tom-1.jpg?
resize=714%2C795&ssl=1)

നിര്‍മ്മല്‍ സഹദേവ് ആണ് കുമാരിയുടെ സംവിധാനം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍
സുപ്രിയ മേനോന്‍ അവതരിപ്പിക്കുന്ന കുമാരി ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്
കേരളത്തില്‍ വിതരണം നിര്‍വഹിക്കുന്നു. കാഞ്ഞിരങ്ങാട് എന്ന ഗ്രാമവും അവിടേക്ക് എത്തുന്ന
കുമാരി എന്ന നായികയെക്കുറിച്ചുമാണ് ചിത്രത്തില്‍ പറയുന്നത്. ഫസല്‍ ഹമീദും നിര്‍മല്‍
സഹദേവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kumari-1-2.jpg?resize
=1280%2C720&ssl=1)

രാഹുല്‍ മാധവ്, സ്ഫടികം ജോര്‍ജ്, ജിജു ജോണ്‍, ശിവജിത്ത് നമ്പ്യാര്‍, പ്രതാപന്‍, സുരഭി
ലക്ഷ്മി, സ്വാസിക, ശ്രുതി മേനോന്‍, തന്‍വി റാം എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
