# തീർച്ചയായും ഓരോ സിനിമ പ്രേമിയും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് അപ്പൻ

- Link: https://ml.b4blaze.com/film-news/facebook-post-about-sunny-wayne-appan-movie
- Published: 2022-10-28T21:32:27+05:30
- Author: Gargi

സണ്ണി വെയ്ന്‍ നായകനായി എത്തിയ ചിത്രം അപ്പന്‍ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ചിത്രം 
ഡയറക്റ്റ് ഒടിടി റിലീസായി ആണ് എത്തിയത്. ചിത്രം ഒടിടി പ്ലാറ്റ്ഫോമായ സോണി ലൈവിലാണ് 
റിലീസ് ചെയ്തത്. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും ആണ് ചിത്രത്തില്‍ സണ്ണി വെയ്ന്‍
എത്തിയിരിക്കുന്നത്. മജുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ
കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അഖില്‍ സി പ്രകാശ് മൂവീ ഗ്രൂപ്പില്‍
പോസ്റ്റ് ചെയ്ത കുറിപ്പില്‍ തീര്‍ച്ചയായും ഓരോ സിനിമ പ്രേമിയും കണ്ടിരിക്കേണ്ട സിനിമ
തന്നെയാണ് അപ്പന്‍. മികച്ച അനുഭവം എന്ന് കുറിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/appan-moview.jpg?
resize=600%2C390&ssl=1)

സോണി ലൈവില്‍ നിന്നും മറ്റൊരു ക്വാളിറ്റി പ്രോഡക്റ്റ്… ഇന്ന് ഡയറക്റ്റ് ആയി ഒടിടി 
റിലീസ് ചെയ്ത സിനിമ… ഗംഭീരം അതിഗംഭീരം അതില്‍ കുറഞ്ഞു ഒന്നും പറയാന്‍ ഇല്ല സിനിമയെ 
കുറിച്ച്….. സിനിമയുടെ പേര് തന്നെ അപ്പന്‍ എന്നാണെല്ലോ… അപ്പോള്‍ അപ്പനെ ചുറ്റി പറ്റി
നടക്കുന്ന കാര്യങ്ങള്‍ ആണ് പ്രധാന പ്ലോട്ട്….. കൂടുതല്‍ പറയുന്നില്ല……കാന്താരാ എന്ന
സിനിമയില്‍ റിഷബ് അണ്ണന്‍ ഞെട്ടിച്ച പോലെ… ഈ സിനിമയില്‍ പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിപ്പിച്ച
മനുഷ്യന്‍ ആണ് അലന്‍സിയര്‍ അവതരിപ്പിച്ച ഇട്ടി എന്ന കതപാത്രം….

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/appan-movie.jpg?
resize=970%2C545&ssl=1)

ഒരു രക്ഷേം ഇല്ലാത്ത പകര്‍ന്നാട്ടം….. സണ്ണി വെയ്ന്‍, അനന്യ, പ്വോളി വില്‍സണ്‍, ഗ്രേസ്
ആന്റണി, വിജിലേഷ് എന്നിവര്‍ ആണ് മറ്റു പ്രധാന താരങ്ങള്‍, പിന്നെ പേരറിയാത്ത കുറച്ചു
ആര്ടിസ്‌റ്‌സ് ഉണ്ട് എല്ലാവരും അവരുടെ മികച്ചത് കൊടുത്തിട്ടുണ്ട്….. സണ്ണി വെയ്ന്‍ 
ആസ് ആക്ടര്‍ കിടുക്കിയിട്ടുണ്ട്…..നട്ടെല്ലുള്ള തിരക്കഥ സിനിമയുടെ പ്രധാന പോസറ്റീവ്
ആണ്… ചെറിയ ലാഗ് അവിടെ ഇവിടെ ഉണ്ട് പക്ഷെ അതൊന്നും ഒരു പോരായമ എന്ന് പറയാന്‍ ഇല്ല….
സിനിമട്ടോഗ്രാഫി കാഴ്ചകള്‍ ഗംഭീരമാണെന്നും പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/appan.jpg?resize
=1200%2C1500&ssl=1)

സണ്ണി വെയ്‌നെ കൂടാതെ അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍
കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അലന്‍സിയര്‍, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരാണ് മറ്റ്
പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. കുടുംബപശ്ചാത്തലത്തിലുള്ള ഒരു ഡാര്‍ക്ക് കോമഡി
വിഭാഗത്തില്‍ എത്തിയിരിക്കുന്ന ചിത്രമാണ് അപ്പന്‍.
