# ഈ സിനിമയോട് കാണിച്ചത് വെറും ഭീരുത്വം ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ നേരിടാൻ ഞാൻ തയ്യാർ, ശ്വേതാ മേനോൻ 

- Link: https://ml.b4blaze.com/film-news/facebook-post-in-reacted-shwetha-menon
- Published: 2023-02-14T09:50:43+05:30
- Author: Suji

ശ്വേതാമേനോനും, നിത്യദാസും ഒന്നിച്ചു അഭിനയിക്കുന്ന സൂപ്പർഹിറ്റ് ഹൊറർ മൂവിയാണ് ‘പള്ളിമണി’.
ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്  പ്രേക്ഷകർ  എന്നാൽ കഴിഞ്ഞ ദിവസം ചിലർ 
പള്ളിമണി ചിത്രത്തിന്റെ പോസ്റ്റർ കീറിക്കളഞ്ഞിരുന്നു, ഇതുമായി ബന്ധപെട്ടു നടി ശ്വേതാ
മേനോൻ പങ്കു വെച്ച് കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്, തിരുവനന്തപുരത്തു 
പോലീസ്‌സ്റ്റേഷനടുത്തുള്ള ഒരു മതിലിൽ ഒട്ടിച്ചിരുന്ന പള്ളിമണിയുടെ കുറച്ചു പോസ്റ്ററുകൾ
ആണ് വലിച്ചു കീറിയ നിലയിൽ കാണപ്പെട്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/shwetha-menon1.jpg?
resize=1062%2C449&ssl=1)

ചിത്രത്തിന്റെ പോസ്റ്ററിൽ നിന്നും ശ്വേതയുടെ മുഖം ആണ് വലിച്ചുകീറിക്കളഞ്ഞിരിക്കുന്നത്,
താരത്തിന്റെ കുറിപ്പ് ഇങ്ങനെ.. എന്റെ പുതിയ സിനിമയായ പള്ളിമണിയുടെ ചില പോസ്റ്ററുകൾ 
കീറിക്കളഞ്ഞ നിലയിൽ കാണപ്പെട്ടു, പല വിഷയങ്ങളിലും എന്റെ നീതിപൂർവമായ നിലപാടും, എന്റെ
ധീരതയും ആയിരിക്കും ഇതിനെ എതിർപ്പ് ആകാൻ കാരണമെന്ന് ഞാൻ മനസിലാകുന്നു, എന്നാൽ അത് എന്നോട്
ആവാം അല്ലാതെ അത് സിനിമയോട് അല്ല, എന്നോടുള്ള മനോഭാവം സിനിമയോട് കാണിക്കുന്നത് വെറും
ഭീരുത്വം ആണ്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/pallimani1-1.jpg?
resize=1072%2C562&ssl=1)

തിക്ച്ചും ഒരു ഭീരുത്വം ആണ് ആ സിനിമയോട് കാണിച്ചത്, അനവധിപേരുടെ ഉപജീവന മാർഗ്ഗം ആണ്
ഒരു സിനിമ എന്ന് പറയുന്നത്, കൂടാതെ ഒരു പുതിയ സംവിധായകന്റെയും, നിർമാതാവിന്റെ ഒരു സ്വപ്നം
കൂടിയാണ് ഈ ചിത്രം. ഇങ്ങനെ ഒരു പ്രവൃത്തി കാണിക്കാതെ ഈ തരംതാണ പ്രവർത്തനത്തിൽ പങ്കുചേർന്നവർ
ഒളിച്ചു നിൽക്കാതെ നേർക്ക് നേർ പൊരുതാൻ താൻ തയ്യാർ ആണ് ശ്വേത പറയുന്നു, ഈ കുറിപ്പ് 
താരം പങ്കുവെച്ചത് കീറിയ പോസ്റ്ററിനൊപ്പം ആയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/shwetha-menon2.jpeg?
resize=1080%2C1349&ssl=1)
