# എ.ആര്‍ റഹ്‌മാന് കൊടുക്കുന്ന ശമ്പളത്തിന് മലയാളത്തില്‍ ഒരു സിനിമ ചെയ്യാം!- ഫഹദ് ഫാസില്‍

- Link: https://ml.b4blaze.com/film-news/fahad-about-malayankunju-movie-ar-rahman
- Published: 2022-07-20T10:02:28+05:30
- Author: Sreekumar

മലയാളത്തിന്റെ പ്രിയ നടന്‍ ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ സിനിമയാണ് മലയന്‍ കുഞ്ഞ്.
റിലീസിന് രണ്ട് ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സിനിമയെ കുറിച്ച് പുറത്ത് വരുന്ന
ഓരോ വിശേഷങ്ങളും പ്രേക്ഷകര്‍ക്കുള്ള ആവേശം വര്‍ദ്ധിപ്പിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ
ബജറ്റിനെ കുറിച്ച് സംസാരിക്കവെ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാന്‍ ഈ സിനിമയില്‍ എത്തിയതിനെ
കുറിച്ച് ഫഹദ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.. പ്രമുഖ ചാനലിന് അനുവദിച്ചു നല്‍കിയ
അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/malayankunju.jpg?
resize=696%2C392&ssl=1)

മലയന്‍ കുഞ്ഞ് സംഗീതത്തിന് ഏറെ പ്രാധാന്യം ഉള്ളൊരു സിനിമയാണ്.. സിനിമ ഷൂട്ട് ചെയ്തത്
പോലും റഹ്‌മാന്‍ സാറിന്റെ പാട്ട് കേട്ടുകൊണ്ടാണെന്നാണ് ഫഹദ് പറയുന്നത്. അങ്ങനെയാണ് 
റഹ്‌മാന്‍ സാറിനെ തന്നെ വിളിച്ച് നോക്കാം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്… എന്ന്
ഫഹദ് അഭിമുഖത്തില്‍ പറയുന്നു. അതേസമയം, സിനിമയുടെ ബജറ്റിനെ കുറിച്ച് സംസാരിക്കവെ, എര്‍.
ആര്‍ റഹ്‌മാന്റെ ശമ്പളത്തില്‍ ഒരു മലയാള സിനിമ ചെയ്യാം എന്നാണ് ഫഹദ് പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Fahad-arrahman.jpg?
resize=696%2C364&ssl=1)

അതേസമയം തന്നെ ഒരു സിനിമ എത്ര കോടി മുടക്കി ചെയ്താലും അത് കാണുന്ന പ്രേക്ഷകര്‍ക്ക് 
അറിയേണ്ട ആവശ്യം ഇല്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താന്‍ എന്നും ഫഹദ് പറയുന്നു..
സിനിമ വില്‍ക്കപ്പെടണം, അതേസമയം, അത് എത്ര പണം മുടക്കി ചെയ്താലും പ്രേക്ഷകരുടെ തീരുമാനമാണ്
എല്ലാം.. ഈ ബജറ്റൊന്നും അവരെ സ്വാധീനിക്കരുത് എന്നും താരം പറയുന്നു. അരവിന്ദസ്വാമി 
സാര്‍ വഴിയാണ് താന്‍ റഹ്‌മാനിലേക്ക് മലയന്‍ കുഞ്ഞുമായി എത്തുന്നത് എന്നാണ് ഫഹദ് പറയുന്നത്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/fahad-1.jpg?resize
=696%2C364&ssl=1)

ഈ സിനിമ ചെയ്യാം എന്ന് അദ്ദേഹം സമ്മതിച്ചു എങ്കിലും അന്ന് തനിക്ക് കുറച്ച് ദിവസം വേണം
എന്നും ആവശ്യപ്പെട്ടതായി താരം പറയുന്നു.. ഇപ്പോഴും തന്റെ ബാപ്പയെ കണ്ടിട്ടാണ് റഹ്‌മാന്‍
സാര്‍ ഈ സിനിമയിലേക്ക് വന്നത് എന്നാണ് ഫഹദ് പറയുന്നത്. സംവിധയായകനും ഹഫദ് ഫാസിലിന്റെ
പിതാവുമായ ഫാസില്‍ ആണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
