# ഫഹദ് ഫാസിലിന്റെ ‘ആവേശം’ ഫസ്റ്റ്ലുക്ക്  പോസ്റ്റർ റിലീസ് ചെയ്യ്തു  

- Link: https://ml.b4blaze.com/film-news/fahad-fazil-new-movie-aavesham-first-look-postor-out
- Published: 2023-12-16T10:51:19+05:30
- Author: Suji

ജിത്തു മാധവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യ്ത ഫഹദ് ഫാസിൽ ചിത്രം ആവേശത്തിന്റെ ഫസ്റ്റ്
ലുക്ക് പോസ്റ്റർ റിലീസ് ചെയ്യ്തു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ . രോമാഞ്ചം എന്ന ചിത്രത്തിന്
ശേഷം ജിത്തുവിന്റെ അടുത്ത പുതിയ ചിത്രമാണ് ആവേശം, അൻവർ റഷീദ് എന്റർടൈൻമെന്റ് ഫഹദ് ഫാസിൽ
ആൻഡ് ഫ്രണ്ട്‌സ് എന്നി ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന
ചിത്രമാണ് ആവേശം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/aavesham3.jpg?resize
=1200%2C628&ssl=1)

ചിത്രത്തിൽ നായകനായാണ് ഫഹദ് ഫാസിൽ എത്തുന്നത്, ഫഹദിനൊപ്പം ഈ ചിത്രത്തിൽ മൻസൂർ അലിഖാന്,
ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ എസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്,
നീരജ് രാജേന്ദ്രൻ, ശ്രീജിത്ത് നായർ തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു, സമീർ താഹിർ ആണ്
ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/nasriya1.jpg?resize
=1172%2C608&ssl=1)

വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സുഷിൻ ശ്യാം ആണ് സംഗീതം നൽകിയിരിക്കുന്നത്, ചിത്രത്തിന്റെ
പ്രൊഡക്ഷൻ ഡിസൈനർ അശ്വനി കാലേ, കോസ്റ്റ്യൂ൦ മർ മഹർ ഹംസ, ,വിവേക് ഹർഷൻ ചിത്രത്തിന്റെ
എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/romancham1.jpg?resize
=1182%2C612&ssl=1)

 
