# ഫഹദ് ഫാസിൽ -ജിത്തു മാധവൻ ചിത്രത്തിന് തുടക്കമായി

- Link: https://ml.b4blaze.com/film-news/fahadh-faasil-jithu-madhavan-film-has-started
- Published: 2023-03-09T13:12:55+05:30
- Author: Rahul

സൂപ്പർ ഹിറ്റ് ചിത്രം രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന
പുതിയ ചിത്രത്തിന് തുടക്കമായി. അൻവർ റഷീദും ഫഹദ് ഫാസിലും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്
ടൈറ്റിൽ ഇട്ടിട്ടില്ല. സാമൂഹിക മാധ്യമങ്ങളിൽ ഫഹദ് തന്നെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്
ആരംഭിച്ചുവെന്ന് അറിയിച്ചിരിക്കുന്നത്. നേരത്തെ ‘ആവേശം’ എന്ന പേരാണ് ചിത്രത്തിന് എന്ന്
റിപോർട്ടുകൾ ഉണ്ടായിരുന്നു.

 സിനിമ ക്യാമ്പസ് പശ്ചാത്തലമാക്കുന്നതാകും കഥയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ
പിള്ള അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു. അതേ സമയം ചിത്രം ഈ വർഷം തന്നെ ഓണം റിലീസ് ആയി
എത്തുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. സിനിമയുടെ പ്രധാന ലെക്കേഷൻ ബംഗളൂരുവായായിരിക്കും.
രോമാഞ്ചം 50 കോടി കളക്ഷൻ പിന്നിട്ട് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഈ വർഷത്തെ 
മികച്ച കളക്ഷൻ നേടിയ സിനിമയാണ് രോമാഞ്ചം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/J-MADHAV.jpg?resize
=1280%2C720&ssl=1)

ബംഗളൂരുവിൽ താമസിക്കുന്ന ഒരുകുട്ടം യുവാക്കൾ ഓജോ ബോർഡ് കളിക്കുന്നതും അതുമായി ബന്ധപ്പെട്ട
ഉണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ലോ ബഡ്ജറ്റ് ഹൊറർ കോമഡി സിനിമയാണ് രോമാഞ്ചം.
ഗപ്പി സിനിമാസ് ,ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ജോൺപോൾ ജോർജ് ആണ് സിനിമ
നിർമ്മിച്ചിരിക്കുന്നത്.
