# ഫഹദ് ഫാസിലിന്റെ പാച്ചുവും അത്ഭുത വിളക്കും; ആദ്യ ടീസർ നാളെയെത്തും!

- Link: https://ml.b4blaze.com/film-news/fahadh-faasils-patch-and-miracle-lamp-first-teaser-coming-tomorrow
- Published: 2023-03-16T12:07:04+05:30
- Author: Rahul

ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ സിനിമയാണ്
പാച്ചുവും അത്ഭുതവിളക്കും.സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
പാച്ചുവും അത്ഭുതവിളക്കിന്റെയും ആദ്യ ടീസർ നാളെ വൈകുന്നേരം ഏഴ് മണിക്ക് റിലീസ് ചെയ്യും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/pachuuu.jpg?resize
=1280%2C720&ssl=1)

പാച്ചുവും അത്ഭുതവിളക്കും ഏപ്രിൽ 28ന് പുതുമുഖം അഞ്ജന ജയപ്രകാശ് ആണ് ചിത്രത്തിലെ നായിക.
ഇന്നസെന്റ് , മുകേഷ് തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പാച്ചുവും
അത്ഭുതവിളക്കും നിർമിക്കുന്നത് ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണ് .ചിത്രത്തിന്റെ
എഡിറ്റിംഗും അഖിൽ തന്നെയാണ് നിർവഹിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/pachu1.jpg?resize
=1280%2C720&ssl=1)

ശരൺ വേലായുധനാണ് പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്റെ ഛായാഗ്രഹം നിർവഹിക്കുന്നത്.
ജസ്റ്റിൻ പ്രഭാകരനും മനു മഞ്ജിത്തും യഥാക്രമം സംഗീതസംവിധായകരും ഗാനരചയിതാക്കളുമാണ്.
സംവിധായകൻ സത്യൻ അന്തിക്കാടിന്റെ രണ്ടാമത്തെ മകനാണ് അഖിൽ സത്യൻ. അതേസമയം ഫഹദ് ഫാസിലിന്റെതായി
മാമന്നൻ, പാട്ട്, ധൂമം, ഹനുമാൻ ഗിയർ എന്നി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. നേരത്തെ
സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശനിൽ അഖിൽ സഹ സംവിധായകനായി പ്രവർത്തിച്ചിരുന്നു.

 

 
