# ഹൊംബാലെ ഫിലിംസിന്റെ ‘ധൂമം’ പൂർത്തിയാക്കി ഫഹദ് ഫാസിൽ!!

- Link: https://ml.b4blaze.com/film-news/fahadh-fazil-completes-hombale-films-dhoom
- Published: 2023-01-13T13:13:30+05:30
- Author: Ajay

ഹൊംബാലെ ഫിലിംസ് ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന സിനിമയാണ് ‘ധൂമം’. ‘കെജിഎഫ്’ എന്ന
ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധയാകർഷിച്ച നിർമ്മാണ കമ്പനിയാണ് ഹൊംബാലെ ഫിലിംസ്.
അതിനാൽ തന്നെ മലയാളത്തിൽ ഒരു സിനിമ ചെയ്യുന്ന എന്നത്  ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.
മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലാണ് ധൂമം എന്ന ചിത്രത്തിൽ നായകനാവുന്നത്.

 പവൻ കുമാറിന്റെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് അപർണ ബാലമുരളിയാണ്.
ഇപ്പോഴിതാ സിനിമയിൽ ഫഹദ് തന്റെ ഭാഗം പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.
ചിത്രത്തിൽ മലയാളി താരം റോഷൻ മാത്യുവും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഒക്ടോബർ ഒമ്പതിനാണ്
സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

 പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം
നിർവഹിക്കുന്ന പൂർണചന്ദ്ര തേജസ്വിയാണ്. ധൂമം നിർമിക്കുന്നത് ഹൊംബാലെ ഫിലിംസിന്റെ ബാനറിൽ
വിജയ് കിരഗന്ദുർ ആണ്. പൂർണിമ രാമസ്വാമിയാണ് ചിത്രത്തിന്റഎ കോസ്റ്റ്യൂം ഡിസൈനർ. മലയാളം,
കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം എത്തുക. മലയൻകുഞ്ഞാണ് ഫഹദ് ഫാസിലിന്റെ
ഒടുവിൽ ഇറങ്ങിയ സിനിമ
