# എന്റെ സ്റ്റാർ എന്റെ ഷാനു! ഞാൻ നിന്നെ പ്രണയിക്കുന്നു,പ്രിയതമനെ പിറന്നാൾ ആശംസകളുമായി നസ്രിയ 

- Link: https://ml.b4blaze.com/film-news/fahdh-fasil-birthady-wishes-in-nazriya-nazim
- Published: 2023-08-08T15:17:26+05:30
- Author: Suji

മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനമാണ് ഇന്ന്, ഈ ദിവസത്തിൽ തന്റെ
പ്രിയതമനെ പിറന്നാൾ ആശംസകളോടൊപ്പം നല്ലൊരു കുറിപ്പും പങ്കുവെച്ചിരിക്കുകയാണ് നസ്രിയ
നസിം, തന്റെ പ്രിയതമനോടുള്ള സകല സ്നേഹവും ഈ കുറിപ്പിൽ കാണാ൦. ഞങ്ങളുടെ ,, എന്റെ ഒരേഒരു
മമ്മൂക്ക പകർത്തിയ ചിത്രം എന്ന് പറഞ്ഞുകൊണ്ടാണ് നസ്രിയ ഈ കുറിപ്പ് കുറിച്ചിരിക്കുന്നത്.
എന്റെ സ്റ്റാർ എന്റെ ഷാനൂ, ഞാൻ എന്റെ ഷാനുവിനെ ഒരുപാടു പ്രണയിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/nasriya1.jpg?resize
=1068%2C538&ssl=1)

ഡൈമൻഡിനേക്കാൾ നീ ശോഭിക്കൂ, നിന്നെ പോലെ നീ മാത്രം, ഇനിയും ഒരുപാടു നല്ല കാര്യങ്ങൾ 
സംഭിവിക്കാൻ പോകുന്നു. എന്റെ ഏറ്റവും വലിയ സുഹൃത്തേ ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു, 
ഇങ്ങനെയാണ് നസ്രിയ ഫഹദിനുള്ള പിറന്നാൾ ആശംസകളും കുറിപ്പും പങ്കുവെച്ചിരിക്കുന്നത്, 
കൂടാതെ തങ്ങളുടെ പ്രിയ താരത്തിനെ  പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് ആരാധകരും പിന്നാലെയുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/fahdh1.jpg?resize
=791%2C610&ssl=1)

താരത്തിന്റെ ഈ തവണത്തെ പിറന്നാൾ ഇരട്ടി മധുരം നിറഞ്ഞതാണ് കാരണം ഈ അടുത്തിടക്കിറങ്ങിയ
താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ വലിയ ഹിറ്റുകൾ തന്നെയായിരുന്നു, ചുരുങ്ങിയ സമയം
കൊണ്ടാണ് താരം ഈ ലോകം മുഴുവൻ കീഴടക്കിയ താരമായി മാറിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/fahdh2.jpg?resize
=1100%2C604&ssl=1)
