# ആളിക്കത്തുന്ന തീയിൽ ഒരു തീകുപ്പിയുമായി രങ്കണ്ണൻ! ‘ആവേശ’ത്തിന്റെ പുതിയ പോസ്റ്ററും , റിലീസ് തീയതിയും പുറത്തുവിട്ടു

- Link: https://ml.b4blaze.com/film-news/fahdh-fazil-new-movie-aavesham-postor
- Published: 2024-03-12T12:37:40+05:30
- Author: Suji

രോമാഞ്ചം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ
ചിത്രമാണ് ആവേശം, ഇപ്പോൾ ചിത്രത്തിന്റെ പുതിയ പോസ്റ്ററും ഒപ്പം റിലീസ് തീയതിയും  ആണ്
അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്, പ്രേഷക മനസുകളിൽ തീ പാറിക്കുന്ന രീതിയിൽ
ഡിസൈൻ ചെയ്യ്ത പോസ്റ്ററിൽ ആളിക്കത്തുന്ന തീയിൽ ഒരു തീകുപ്പിയുമായി ഫഹദ് ഫാസിലും,കുറച്ചുപിള്ളേരും
നിൽക്കുന്ന ചിത്രമാണ് കാണുന്നത്, ഫഹദ് രംഗൻ  എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/aavesham2.jpeg?resize
=640%2C800&ssl=1)

ശരിക്കും രംഗണ്ണനും പിള്ളേരും ആണ് ചിത്രത്തിൽ, ഏപ്രിൽ 11  നെ ആണ് ചിത്രം റിലീസിനായി
തീയറ്ററുകളിൽ എത്തുന്നത്, അൻവർ റഷീദ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ്
ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്,
ചിത്രത്തിന്റെ പോസ്റ്ററുകളും, ചിത്രങ്ങളും സൂചിപ്പിച്ചിരിക്കുന്നതുപോലെ ഇത് പ്രേക്ഷകരെ
മുഴുവനായും എന്റർടൈൻമെന്റ് ചെയ്യുമെന്നാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/aavesham3.jpg?resize
=688%2C388&ssl=1)

കോളേജ് പിള്ളേരെയെയും അവരെ സഹായിക്കാൻ എത്തുന്ന ഗുണ്ട തലവനായ രംഗണ്ണന്റെയും കഥയാണ് 
ഈ ചിത്രത്തിൽ പറയുന്നത്, ചിത്രത്തിൽ ഫഹദിന് കൂടാതെ മൻസൂർ അലിഖാന്, സജിൻ ഗോപു, ആശിഷ്
വിദ്യാർത്ഥി, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ തുടങ്ങിയ
താരങ്ങളും അഭിനയിക്കുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/aavesham4.jpg?resize
=965%2C574&ssl=1)

 

 

 
