# രംഗൻ ചേട്ടൻ വലിയ സെറ്റപ്പാണ്! ഫഹദ് ഫാസിലിന്റെ  ‘ആവേശം’ ടീസർ  

- Link: https://ml.b4blaze.com/film-news/fahdh-fazil-new-movie-aavesham-teaser
- Published: 2024-01-24T15:34:48+05:30
- Author: Suji

‘രോമാഞ്ചം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ തിരക്കഥ എഴുതിയ ഫഹദ് ഫാസിൽ നയകാനായ‘
ആവേശം’, ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ജിത്തു 
മാധവൻ ആണ് ഈ ചിത്രത്തിന്റെ തിരക്കഥയും , സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ
പ്രധാന  കഥപാത്രമായ ഫഹദിനൊപ്പം ആശിഷ് വിദ്യാർത്ഥി, മൻസൂർ അലിഖാന്, റോഷൻ ഷാനവാസ്, സജിൻ
ഗോപു, പ്രമുഖ യുട്യൂബർ ഹിപ്സ്റ്റർ, നീരജ രാജേന്ദ്രൻ, പൂജ മോഹൻ രാജ്, മിഥുൻ ജെ എസ്, 
ശ്രീജിത്ത് നായർ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു

ചിത്രത്തിൽ രംഗൻ  എന്ന വില്ലൻ ആയാണ് ഫഹദ് എത്തുന്നത്, ചിത്രം രോമാഞ്ചം സിനിമയുടെ സ്പിൻ
ഓഫ് ആണെന്നും റിപോർട്ടുകൾ ഉണ്ട് . രോമാഞ്ചം സെറ്റ് ചെയ്യ്ത അതെ ബാംഗ്ലൂർ കേന്ദ്രികരിച്ചു
തന്നെയാണ് ഈ ചിത്രവും ചെയ്യുന്നത്. കോളേജ് കുട്ടികളും അവരെ സഹായിക്കാൻ എത്തുന്ന ഗുണ്ടയുടെയും
കഥയാണ് ഈ ചിത്രം പറയുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/aavesham1.jpg?resize
=1088%2C609&ssl=1)

രോമാഞ്ചം സിനിമയെ പോലെ റിയൽ ജീവിതത്തിൽ നിന്നും തന്നെയാണ് ഈ ചിത്രവും ചെയ്യ്തിരിക്കുന്നത്.
രോമാഞ്ചത്തിലെ നിരൂപ്  എന്ന കഥപാത്രത്തെ അവതരിപ്പിച്ച സജിൻ ഗോപുവിനെയും ചിത്രത്തിന്റെ
ടീസറിൽ കാണാം. സമീർ താഹിർ ആണ് ചിത്രത്തിന്റ ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/aavesham3.jpg?resize
=1161%2C606&ssl=1)

 
