# ‘ഈഗോ ആയിരിക്കുമോ? അതോ പിണക്കം ആണൊ.?’ ഗോള്‍ഡ് റിലീസിനെ കുറിച്ച്

- Link: https://ml.b4blaze.com/film-news/faisal-facebook-post-about-gold-movie-release
- Published: 2022-11-28T17:38:55+05:30
- Author: Gargi

‘പ്രേമ’ത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡി’നായി ഏറെ ആകാംക്ഷയോടെയാണ്
പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിച്ചെത്തുന്ന
ചിത്രം എന്ന പ്രത്യേകതയും ‘ഗോള്‍ഡി’നുണ്ട്. സാങ്കേതിക കാരണങ്ങള്‍ കൊണ്ട് പലതവണ റിലീസ്
മാറ്റി വച്ചിരുന്ന ചിത്രം ഡിസംബര്‍ ഒന്നിന് തന്നെ റിലീസ് ചെയ്യുമെന്ന് ലിസ്റ്റിന്‍ 
സ്റ്റീഫന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/gold-4.jpg?resize
=1280%2C720&ssl=1)

നിരവധി വിജയചിത്രങ്ങള്‍ നിര്‍മിച്ച പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്- മാജിക് ഫ്രെയിംസ് കൂട്ടായ്മയാണ്
ഗോള്‍ഡ് നിര്‍മിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.‘
സിനിമ റീലീസ് മാറി പോകുന്നത് ഇത് ആദ്യമായിട്ട് ആണൊ എത്ര എത്ര സിനിമകള്‍ അങ്ങനെ മാറി
പോയിരിക്കുന്നു’ വെന്ന് ഫൈസല്‍ മൂവി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
#
Gold December 1ന് റിലീസ്……. ഇനി വെറും 4 ദിവസം മാത്രം ബാക്കി. ഒരു ഇന്റര്‍്യൂവില്‍
പൃഥ്വിരാജ് പറഞ്ഞത് ഓര്‍മ്മ വരുകയാണ് ‘ഗോള്‍ഡ് എന്ന സിനിമ തികച്ചും അല്‍ഫോണ്‍സ് പുത്രന്‍
സിനിമയാണ് അദ്ദേഹത്തെ 7 വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ഒരു സിനിമ ഇറക്കാന്‍ സാധിച്ചതില്‍
അതില്‍ ഒരു പങ്ക് പറ്റാന്‍ സാധിച്ചതില്‍ എനിക്ക് വളരെ സന്തോഷം.. അതില്‍ അഭിനയിക്കാന്‍
സാധിച്ച എല്ലാവര്‍ക്കും പുത്രന്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതില്‍ വളരെ
സന്തോഷവാനാണ് .’ ഇങ്ങനെയൊക്കെ അഭിമാനം കൊണ്ട #പൃഥ്വിരാജ് ആന്‍ഡ് #സുപ്രിയ മേനോന്‍ എന്ത്
കൊണ്ടായിരിക്കും റീലീസ് അടുത്ത ഈ അവസരത്തില്‍ പോലും ഒരു പോസ്റ്റര്‍ പോലും ഷെയറ് ചെയ്യത്തിരികുന്നത്..
സിനിമ റീലീസ് മാറി പോകുന്നത് ഇത് ആദ്യമായിട്ട് ആണൊ എത്ര എത്ര സിനിമകള്‍ അങ്ങനെ മാറി
പോയിരിക്കുന്നു.. ഈഗോ ആയിരിക്കുമോ? അതോ പിണക്കം ആണൊയെന്ന് ചോദിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/fb-2.jpg?resize=
716%2C744&ssl=1)

ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഷമ്മി തിലകന്‍,
മല്ലിക സുകുമാരന്‍, വിനയ് ഫോര്‍ട്ട്, അല്‍താഫ് സലീം, സാബുമോന്‍, ചെമ്പന്‍ വിനോദ്, ബാബുരാജ്,
കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, റോഷന്‍ മാത്യു, ലാലു അലക്‌സ്, ജാഫര്‍ ഇടുക്കി, ജഗദീഷ്,
അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, സൈജു 
കുറിപ്പ്, ജസ്റ്റിന്‍ ജോണ്‍, ഫയ്‌സല്‍ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വന്‍ താരനിരയാണ്
ചിത്രത്തില്‍ അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ 
ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മാജിക് ഫ്രെയിംസ് ആണ് വിതരണം.
