# മുസ്‌ലിം വിവാഹത്തിൽ പങ്കെടുത്തതിനു കേരളത്തിൽ ആർഎസ്എസ്സുകാരനെ മർദിച്ചു ; ഇത് കരിക്കിലെ മാമനല്ലേ എന്ന് മലയാളികൾ

- Link: https://ml.b4blaze.com/film-news/fake-news-on-karikk
- Published: 2023-07-16T16:05:10+05:30
- Author: Shilpa

ഒട്ടനവധി ആരാധകരുള്ള ഒരു മലയാള വെബ് സീരീസ് ആണ് കരിക്ക്. അഭിനയം കൊണ്ടും കണ്ടെന്റ് 
കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്താൻ കരിക്കിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ കരിക്കും
വിവാദത്തിൽ പെട്ടിരിക്കുകയാണ്. മുസ്‌ലിം വിവാഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ മർദ്ദനമേറ്റ
ആർഎസ്എസുകാരനെന്ന രീതിയിൽ കരിക്കിലെ സ്‌മൈൽ പ്ളീസ് എന്ന എപ്പിസോഡിലെ ചന്ദ്രബോസിന്റെ
ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-16-154603-273x300.png?resize=761%2C836&ssl=1)

പല ട്വിറ്റർ പേജുകളിലുമാണ് ഈ ചിത്രം പ്രചരിച്ചുകൊണ്ടേ ഇരിക്കുന്നത്. “ചിത്രത്തിലുള്ളയാള്‍ക്ക്
ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതാണ് മിസ്റ്റർ ചന്ദ്രബോസ് (ആർഎസ്എസ് കാര്യവാഹക്).
മുസ്‌ലിം വിവാഹത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് ഇയാളെ തല്ലിച്ചതച്ചത്. ദൈവത്തിന്റെ 
സ്വന്തം നാടായ കേരളത്തിൽ ഇത് സംഭവിച്ചു.” എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-16-154834-300x170.png?resize=785%2C445&ssl=1)

എന്നാൽ ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ എത്തിയതോടെ ഇതുകണ്ട കരിക്ക് ആരാധകർ ഇതിന്റെ സത്യാവസ്ഥ
എന്താണെന്നു വിശദമാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്തായാലും വലിയ വിവാദം തന്നെയാണ് ഈ ഒരു
ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-16-154926-300x120.png?resize=780%2C312&ssl=1)
