# ഫാമിലി സ്റ്റാര്‍ പരാജയം!! വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിജയ് ദേവരക്കൊണ്ട

- Link: https://ml.b4blaze.com/film-news/family-star-movie-failure-vijay-devarakonda-will-give-compensation
- Published: 2024-04-23T21:47:30+05:30
- Author: Anu

തെന്നിന്ത്യയുടെ ഹീറോയാണ് നടന്‍ വിജയ് ദേവരക്കൊണ്ട. താരം നായകനായെത്തിയ പുതിയ ചിത്രമാണ്
ഫാമിലി സ്റ്റാര്‍. ബോളിവുഡ് താരം മൃണാള്‍ താക്കൂര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തിയത്.
പക്ഷേ ബോക്‌സോഫീസില്‍ വന്‍ പരാജയമാണ് ചിത്രം നേരിട്ടത്. 50 കോടി മുടക്കി നിര്‍മ്മിച്ച
ചിത്രത്തിന് വെറും 35 കോടി മാത്രമാണ് ബോക്‌സോഫീസില്‍ നേടാനായത്.
  ചിത്രത്തിന്റെ വമ്പന്‍
പരാജയത്തിന് പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ദില്‍ രാജുവിനെ സമീപിച്ചിരിക്കുകയാണ്
ചിത്രത്തിന്റെ വിതരണക്കാര്‍. വിതരണക്കാര്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാമെന്ന് നിര്‍മ്മാതാവും
ധാരണയിലെത്തിയിട്ടുണ്ട്. പിന്നാലെ വിജയ് ദേവരക്കൊണ്ടയും സംവിധായകന്‍ പരശുറാം പെട്യും
തങ്ങളുടെ പ്രതിഫല തുകയില്‍ നിന്ന് ഒരു വിഹിതം നല്‍കാനും തയ്യാറായിരിക്കുകയാണ്. നിര്‍മ്മാതാവ്
നല്‍കുന്ന നഷ്ടപരിഹാര തുകയ്ക്ക് പുറമേയാണ് നായകനും സംവിധായകനും നല്‍കുന്ന തുക.  തീയേറ്ററില്‍
പരാജയമായ ചിത്രത്തിന് ഒടിടിയിലും നേട്ടമുണ്ടാക്കാനായില്ല. ചിത്രം മെയ് 3ന് ഒടിടിയില്‍
സ്ട്രീമിംഗ് ആരംഭിക്കും. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലാണ് ചിത്രം സ്ട്രീമിംഗ്
ചെയ്യുന്നത്. ഏപ്രില്‍ 5നാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിവസം മികച്ച കലക്ഷന്‍ നേടിയ
ചിത്രം പിന്നീട് വലിയ തകര്‍ച്ചയിലേക്ക് പോയി. കേരളത്തിലും ചിത്രത്തിന് ശോഭിക്കാനായില്ല.
വിജയ്‌യുടെ അടുത്തിടെയിറങ്ങിയ ചിത്രങ്ങളെല്ലാം വന്‍ പരാജയമായിരുന്നു. 70 കോടി ബജറ്റില്‍
എത്തിയ ഖുഷിയും 100 കോടി ബജറ്റില്‍ എത്തിയ ലൈഗറിനും വന്‍ തകര്‍ച്ചയാണ് നേരിട്ടത്.
