# പ്രശസ്ത സംഗീതജ്ഞന്‍ പീറ്റര്‍ മാഷെന്ന ലെസ്ലി പീറ്റര്‍ അന്തരിച്ചു

- Link: https://ml.b4blaze.com/film-news/famous-musician-peter-leslie-passed-away
- Published: 2022-07-12T21:34:47+05:30
- Author: Gargi

പ്രശസ്ത സംഗീതജ്ഞന്‍ പീറ്റര്‍ ലെസ്ലി അന്തരിച്ചു. 81 വയസായിരുന്നു. ആയിരക്കണക്കിന് 
വിദ്യാര്‍ഥികളെ വയലിനും ഗിത്താറും ഓര്‍ഗനുമെല്ലാം അഭ്യസിപ്പിച്ച ഗുരുവാണ് പീറ്റര്‍ 
ലെസ്ലി. കീബോര്‍ഡിസ്റ്റ് സീഫന്‍ ദേവസ്സി, ഗ്രാമി പുരസ്‌കാര ജേതാവ് മനോജ് ജോര്‍ജ്ജ് 
എന്നിവര്‍ അദ്ദേഹത്തിന്റെ പ്രശസ്തരായ ശിഷ്യരാണ്. കേരള സംഗീതനാടക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ബാലന്‍ കെ നായരും കുതിരവട്ടം പപ്പുവും കുഞ്ഞാണ്ടിയും വേഷമിട്ട ദേശപോഷിണി നാടകങ്ങളുടെ
അണിയറയില്‍ പീറ്റര്‍ ലെസ്ലി ഉണ്ടായിരുന്നു. ഗായകന്‍ ഉണ്ണി മേനോനൊപ്പം വിദേശരാജ്യങ്ങളില്‍
ഗാനമേളകളില്‍ പങ്കെടുത്തിരുന്നു.

ഭാര്യ: ഡോളി, മക്കള്‍: ലാനി, ലീന ലിന്‍സി
