# ‘ചേട്ടാ ഒരുമാതിരി പടം എടുത്തു വെച്ചു ഇങ്ങനെ ദ്രോഹം ചെയ്യല്ലട്ടോ? കമന്റിട്ട ആരാധകന് മറുപടിയുമായി വിനീത്

- Link: https://ml.b4blaze.com/film-news/fan-comment-about-hridayam-movie
- Published: 2022-01-29T19:05:40+05:30
- Author: Gargi

തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ഹൃദയം ചിത്രത്തെ കുറിച്ച് രസകരമായി
കമന്റിട്ടയാള്‍ക്ക് മറുപടിയുമായി സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. ‘ചേട്ടാ ഒരുമാതിരി
പടം എടുത്തു വെച്ചു ഇങ്ങനെ ദ്രോഹം ചെയ്യല്ലട്ടോ? മനുഷ്യന്റെ പൈസ കളയാന്‍ വേണ്ടി മെനകെട്ടു
ഇറങ്ങിയേക്കുകയാണോ? ഇന്ന് രണ്ടാം തവണ…ഹൃദയം’, എന്നായിരുന്നു ആരാധകന്റെ കമന്റ്. പിന്നാലെ
മറുപടിയുമായി വിനീതും എത്തി. ചിരിക്കുകയും കൈതൊഴുകയും ചെയ്യുന്ന സ്‌മൈലികളാണ് വിനീത്
കമന്റായി നല്‍കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/123-272x300.jpg?
resize=407%2C449&ssl=1)

ഒരാഴ്ച മുമ്പ് തിയേറ്ററുകളിലെത്തിയ വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം വിജയകരമായി പ്രദര്‍ശനം
തുടരുകയാണ്. കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, റിലീസ് സംബന്ധിച്ച് പ്രതിസന്ധികള്‍
ഉണ്ടായിരുന്നുവെങ്കിലും മുന്നോട്ട് പോകാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതോടെയാണ്
ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനും
കല്യാണി പ്രിയദര്‍ശനുമാണ് നായികമാരായെത്തിയത്. വിനീത് ശ്രീനിവാസന്റെ തന്നെയാണ് ചിത്രത്തിന്റെ
തിരക്കഥ. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിച്ചത്.
