# ജന്മം കൊണ്ട് മാത്രം പെറ്റമ്മ എന്ന് വിളിക്കാമെങ്കിലും പെറ്റമ്മയ്ക് കഴിയാത്തത് പലപ്പോഴും കർമ്മം കൊണ്ട് പോറ്റമ്മയ്ക്കു കഴിയാറുണ്ട്

- Link: https://ml.b4blaze.com/film-news/fans-about-meenakshi
- Published: 2021-09-21T12:23:05+05:30
- Author: Rahul

നിരവധി ആരാധകർ ഉള്ള താരപുത്രിയാണ് മീനാക്ഷി. അടുത്ത കാലത്താണ് മീനാക്ഷി സോഷ്യൽ മീഢിയയിൽ
സജീവമായി തുടങ്ങിയത്, തന്റെ ചിത്രങ്ങൾ എല്ലാം മീനാക്ഷി ഇപ്പോൾ പങ്കുവെക്കാറുണ്ട്, തന്റെ
മകൾക്ക് അഭിനയത്തിനോട് താല്പര്യം ഇല്ല, അവളുടെ പേരിനൊപ്പം ഡോക്ടർ എന്ന് ചേർന്ന് കാണാനാണ്
താൻ ആഗ്രഹിക്കുന്നത് എന്ന് ദിലീപ് നേരത്തെ പറഞ്ഞിരുന്നു, മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ
എംബി ബിഎസിനു പഠിക്കുകയാണ്, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മീനാക്ഷി ദിലീപ്, തന്റെ 
ജീവിതത്തിലെ പ്രധാന സന്തോഷങ്ങളും വിശേഷങ്ങളും എല്ലാം മീനാക്ഷി തന്റെ സോഷ്യൽ മീഡിയ വഴി
പങ്കുവെക്കാറുണ്ട്. എന്നാൽ ഇൻസ്റ്റാഗ്രാമിൽ സജീവമായിട്ടും മീനാക്ഷി അധികം ആരെയും ഫോളോ
ചെയ്യാറില്ല,  കഴിഞ്ഞ ദിവസം കാവ്യയുടെ പിറന്നാൾ ദിവസം ആയിരുന്നു, കാവ്യക്ക് ആശംസ അറിയിച്ച്
മീനാക്ഷി എത്തിയിരുന്നു, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാണ് മീനാക്ഷി ചിത്രം
പങ്കുവെച്ചത്, ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു.

ഇപ്പോൾ കാവ്യാമാധവന്റെ ഒരു ഫാൻസ്‌ പേജിൽ മീനാക്ഷിയെക്കുറിച്ച് വന്ന ഒരു കുറിപ്പാണ് 
ഏറെ ശ്രദ്ധ നേടുന്നത്. ജന്മം കൊണ്ട് മാത്രം പെറ്റമ്മ എന്ന് വിളിക്കാമെങ്കിലും പെറ്റമ്മയ്ക്
കഴിയാത്തത് പലപ്പോഴും കർമ്മം കൊണ്ട് പോറ്റമ്മയ്ക്കു കഴിയാറുണ്ട്. അതിനുള്ള ഉത്തമ ഉദാഹരണമാണ്
ഈ മകളുടെ മുഖത്തെ സന്തോഷം എന്നാണ് കുറിപ്പിൽ പറയുന്നത്, മീനാക്ഷിയും കാവ്യയും ഒന്നിച്ചുള്ള
ചിത്രം പങ്കുവെച്ച് കൊണ്ടാണ് മീനാക്ഷിയുടെ ആരാധിക ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Screenshot_4-1.jpg?
resize=811%2C537&ssl=1)

2000-ത്തിലാണ് ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായി മീനാക്ഷി ജനിക്കുന്നത്. സല്ലാപം
എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി
മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്നത്.
ശേഷം അഭിനയം നിർത്തി വീട്ടമ്മയായി മാറുകയായിരുന്നു മഞ്ജു. പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു
മഞ്ജുവാര്യരുടെ ജീവിതത്തില്‍. തുടര്‍ന്ന് ആരാധകരുടെ ആഗ്രഹം പോലെ നൃത്തത്തിലേക്കും അഭിയത്തിലേക്കും
മഞ്ജുശക്തമായി തിരിച്ചുവന്നു. ഇതിനിടെ വിവാഹമോചനം ഉള്‍പ്പെടെ ജീവിതത്തില്‍ സംഭവിച്ചെങ്കിലും
അതിനൊന്നും മഞ്ജുവിനെ തളര്‍ത്താനായില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/08/meenakshi.jpg?resize
=339%2C504&ssl=1)

മഞ്ജുവും ദിലീപും ബന്ധം വേര്പിരിഞ്ഞപ്പോൾ മീനാക്ഷി അച്ഛനൊപ്പം പോവുകയാണെന്നായിരുന്നു
പറഞ്ഞത്.അച്ഛനൊപ്പം പോവാനാണ് താല്‍പര്യമെന്ന് മീനാക്ഷി വ്യക്തമാക്കിയതോടെ ആ തീരുമാനം
അംഗീകരിക്കുകയായിരുന്നു മഞ്ജു വാര്യര്‍. അച്ഛനും മകളും നല്ല കൂട്ടായിരുന്നു. ഇനിയങ്ങോട്ടുള്ള
ജീവിതം മകള്‍ക്ക് വേണ്ടിയാണെന്ന് ഇടയ്ക്ക് ദിലീപ് വ്യക്തമാക്കിയിരുന്നു. പുനര്‍ വിവാഹത്തിനായി
തന്നെ നിര്‍ബന്ധിച്ചത് മകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. മീനാക്ഷിയെക്കുറിച്ച്
മഞ്ജു വാര്യരോട് ആരാധകര്‍ ചോദിക്കാറുണ്ടെങ്കിലും താരം മറുപടി നല്‍കാറില്ല.
