# സാരി കുടുങ്ങി, വലിച്ചെടുത്ത് വിദ്യാ ബാലന്‍- വീഡിയോ ശ്രദ്ധേയമാകുന്നു

- Link: https://ml.b4blaze.com/film-news/fans-applaud-vidya-balan-for-gracefully-handling-her-saree
- Published: 2022-12-13T21:13:25+05:30
- Author: Gargi

തിങ്കളാഴ്ച വിവാഹിതരായ ഗുനീത് മോംഗയും സണ്ണി കപൂറും നടത്തിയ കോക്ടെയ്ല്‍ പാര്‍ട്ടികളില്‍
നടി വിദ്യാ ബാലന്‍ പങ്കെടുത്തിരുന്നു. ഭര്‍ത്താവും നിര്‍മ്മാതാവുമായ സിദ്ധാര്‍ത്ഥ് 
റോയ് കപൂറിനൊപ്പമാണ് വിദ്യ എത്തിയത്. ഇപ്പോഴിതാ ചടങ്ങിനെത്തിയ വിദ്യയുടെ സാരി കുടുങ്ങിയ
ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വലിച്ചെടുത്ത സാരി ഭംഗിയായി കൈകാര്യം
ചെയ്യുന്നതും വീഡിയോയില്‍ കാണാം.

>  
> View this post on Instagram
>  
> [A post shared by Viral Bhayani (@viralbhayani)](https://www.instagram.com/reel/CmDqym9K8xU/?utm_source=ig_embed&utm_campaign=loading)

റെഡ് കാര്‍പെറ്റില്‍ സിദ്ധാര്‍ത്ഥിനൊപ്പം നടക്കുമ്പോഴായിരുന്നു സംഭവം. ഫോട്ടോയ്ക്ക്
പോസ് ചെയ്യാന്‍ ദമ്പതികള്‍ റെഡ് കാര്‍പ്പറ്റിലേക്ക് പോകുന്നതിനിടെ നടിയുടെ സാരിയുടെ
പല്ലു കുടുങ്ങി. പെട്ടെന്ന് വിദ്യ ഒന്ന് സ്തബ്ധയായി എങ്കിലും ഉടന്‍ തന്നെ അവര്‍ പല്ലു
വീണ്ടെടുത്തു. വേദിയില്‍ നിന്ന് തന്നെ അത് ശരിയാക്കി ധരിച്ച് അവര്‍ മുന്നോട്ടുപോയി.
നടന്നു പോവുകയായിരുന്ന വ്യക്തിയുടെ കയ്യില്‍ അറിയാതെ വിദ്യയുടെ സാരി ഉണ്ടാക്കുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/VIDYABSAREEP_1670913509187.
jpg?resize=1200%2C667&ssl=1)

ഉടന്‍ തന്നെ ഭര്‍ത്താവും വിദ്യയെ സഹായിച്ചു. കറുപ്പും ചുവപ്പും നിറത്തിലുള്ള ഫ്ളോറല്‍
സാരിയും അതിനു ചേരുന്ന ബ്ലൗസും ആണ് നടി ധരിച്ചിരുന്നത്. അതേ സമയം, സിദ്ധാര്‍ത്ഥ് റോയ്
ബ്ലാക്ക് സ്യൂട്ടാണ് തിരഞ്ഞെടുത്തത്. 2012ല്‍ മുംബൈയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ്
വിദ്യാ ബാലനും സിദ്ധാര്‍ത്ഥ് റോയ് കപൂറും വിവാഹിതരായത്.
