# വിവാഹ സമയത്ത് ആലിയ ഗര്‍ഭിണിയായിരുന്നുവെന്ന് ആരാധകര്‍; വിവാഹ ചിത്രങ്ങളില്‍ അവരത് കണ്ടെത്തി

- Link: https://ml.b4blaze.com/film-news/fans-are-convinced-alia-was-pregnant-during-her-wedding
- Published: 2022-06-28T21:27:33+05:30
- Author: Gargi

ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട ദമ്പതികള്‍ ഒരു സുപ്രധാന വാര്‍ത്ത പ്രഖ്യാപിച്ചതോടെ
അതിന്റെ പിന്നാലെയാണ് സോഷ്യല്‍ മീഡിയ. ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും തങ്ങളുടെ കുഞ്ഞിനെ
വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഡോക്ടറുടെ സന്ദര്‍ശനത്തിന്റെ മനോഹരമായ ഒരു ചിത്രം
പങ്കിട്ടു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/ralia-ed.jpg?resize
=1200%2C900&ssl=1)

സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആരാധകരുമെല്ലാം വാര്‍ത്ത അറിഞ്ഞതോടെ ദമ്പതികള്‍ക്ക്
ആശംസകളുമായെത്തി. എന്നാല്‍ ചില ആരാധകര്‍ ഇതിലും സംശയ കണ്ണുകളുമായെത്തി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/Fans-Convinced-Alia-
Was-Pregnant-On-Wedding-Day1400_62b9ba319ba9b.jpeg?resize=1100%2C558&ssl=1)

ആലിയയും രണ്‍ബീറും ശരിക്കും ഇത്ര പെട്ടെന്ന് കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പദ്ധതിയിട്ടിരുന്നോ
എന്നാണ് അവരുടെ ആശ്ചര്യം. വിവാഹസമയത്ത് നടി ഗര്‍ഭിണിയായിരുന്നുവെന്നും ചിലര്‍ പറയുന്നു.
ഇതിനായി അവര്‍ നടിയുടെ വിവാഹ ചിത്രങ്ങളും പങ്കിട്ടു. ചിത്രങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനും
വലിയ രഹസ്യം നല്‍കുന്ന എന്തെങ്കിലും കണ്ടെത്താനും സാധിക്കുന്നുണ്ടോയെന്നാണ് ഇവരുടെ 
ചോദ്യം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/alia.jpg?resize=
634%2C951&ssl=1)

ആലിയയുടെ വിവാഹദിനത്തില്‍ നിന്നുള്ള ഒരു കൂട്ടം സോളോ ചിത്രങ്ങള്‍ പങ്കുവെച്ചുതില്‍ 
ആലിയ തന്റെ റോയല്‍ ഓഫ്-വൈറ്റ്, ഗോള്‍ഡ് സാരി ധരിച്ച് കാണപ്പെട്ടു, മിക്കവാറും എല്ലാ
ചിത്രങ്ങളിലും/പോസുകളിലും ആലിയ ഒരു കൈ കൊണ്ട് വയറില്‍ പിടിച്ചിരുക്കുന്നുവെന്ന് ഇവര്‍
അവകാശപ്പെടുന്നു. കൈകള്‍ താരം വയറു കാണാതെ പൊതിഞ്ഞുവെന്നും പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/hh9dtqh8_kapoors_625x300_15_April_22.
jpg?resize=650%2C400&ssl=1)

മറ്റൊരാള്‍ തന്റെ അള്‍ട്രാസൗണ്ട് സിദ്ധാന്തം പങ്കിട്ടു, ”അവര്‍ ഒരു അള്‍ട്രാസൗണ്ട് 
ചെയ്തു, സാധാരണയായി ആദ്യത്തെ അള്‍ട്രാസൗണ്ട് ഏഴാമത്തെയോ എട്ടാമത്തെയോ ആഴ്ചയിലാണ് ചെയ്യുന്നത്,
അതായത് താരം ഇതിനകം 2 മാസം ഗര്‍ഭിണിയാണ്. വിവാഹസമയത്ത് ആലിയ മിക്കവാറും ഗര്‍ഭിണിയായിരുന്നു.
അല്ലെങ്കില്‍ അവര്‍ അവരുടെ രണ്ടാമത്തെ അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ മാസങ്ങള്‍ക്ക് മുമ്പ്
എടുത്ത പഴയ ചിത്രമായിരിക്കാം ഇപ്പോള്‍ പുറത്തുവിട്ടതെന്നും ഇയാള്‍ പറയുന്നു. എന്നാല്‍
മറ്റു ചിലര്‍ ആലിയയെ പിന്തുണച്ച് രംഗത്തെത്തി. സാരിയുടെ പല്ലു വീഴാതിരിക്കാന്‍ ആണ് 
താരം കൈകള്‍ അങ്ങനെ വെച്ചതെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.
