# മൈക്കിളും പിള്ളേരും ഇവിടെയുണ്ട്… മൈക്കിള്‍ അപ്പയ്‌ക്കൊപ്പം..!

- Link: https://ml.b4blaze.com/film-news/farhaan-fazil-instagram-post-with-mammooty-and-co-actors
- Published: 2022-03-05T10:08:53+05:30
- Author: Rahul

മമ്മൂട്ടി – അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രം ഭീഷ്മ പര്‍വ്വം തീയറ്ററുകളില്‍
മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം
തീയറ്റുകളില്‍ എത്തിയ സിനിമയ്ക്ക് മികച്ച ഓപ്പണിംഗ് തന്നെയാണ് ലഭിച്ചിരിക്കുന്നത് എന്നാണ്
റിപ്പോര്‍ട്ടുകള്‍. ഈ സന്തോഷ നിമിഷത്തില്‍ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച്
എത്തിയ ഫര്‍ഹാന്‍ ഫാസില്‍ തന്റെ സോഷ്യല്‍ മീഡിയി അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രമാണ്
ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/bheeshma23-300x169.
jpg?resize=1071%2C603&ssl=1)

 

മമ്മൂട്ടിയ്ക്ക് ഒപ്പം ചിത്രത്തിന് പോസ് ചെയ്യുന്ന ഫര്‍ഹാന്‍, ലെന, സ്രിന്റ, വീണ നന്ദകുമാര്‍,
സുദേവ് നായര്‍, ഷെബിന്‍ ബെന്‍സണ്‍, സുഷീന്‍ ശ്യാം എന്നിവരെയാണ് ചിത്രത്തില്‍ കാണാനാവുക.
മൈക്കിള്‍ അപ്പയ്ക്ക് ഒപ്പം ഞങ്ങള്‍ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ഫര്‍ഹാന്‍ കുറിക്കുന്നത്.
ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/bheeshma-67-300x169.
jpg?resize=1101%2C620&ssl=1)

മമ്മൂട്ടിയ്ക്ക് ഒപ്പം ഒന്നിനൊന്ന് മികച്ച പ്രകടനാണ് മറ്റ് കഥാപാത്രങ്ങളും സിനിമയില്‍
കാഴ്ച്ച വെയ്ക്കുന്നത്. അത് തന്നെയാണ് സിനിമയുടെ മറ്റൊരു പ്രത്യേകതയായി ആരാധകരും സിനിമാ
നിരൂപകരും പറഞ്ഞുവെയ്ക്കുന്നത്. സിനിമയിലെ ഓരോ കഥാപാത്രങ്ങള്‍ക്കും വേണ്ടത്ര സ്‌ക്രീന്‍
സ്‌പേസ് നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/bheeshma-300x157.
jpg?resize=1042%2C545&ssl=1)

ഇതിനകം തന്നെ നിരൂപക പ്രശംസ നേടി കഴിഞ്ഞു. പുതുതലമുറയിലെ നടന്മാര്‍ ഒരുമിച്ചെത്തി മാറ്റുരച്ച
ചിത്രത്തില്‍ വലിയൊരു താരനിര തന്നെ അണിനരക്കുന്നുണ്ട്. അതേസമയം, ദുരഭിമാനകൊലയ്ക്ക് 
ഇരയായ കെവിനിനും ഭാര്യ നീനുവിനും വേണ്ടിയായിരുന്നു ചിത്രം സമര്‍പ്പിച്ചത്.
