# അവളെ ഞാന്‍ അന്ന് തോളത്തെടുത്ത് നടക്കുകയാണ്…!! ഫര്‍ഹാനോട് മമ്മൂട്ടി

- Link: https://ml.b4blaze.com/film-news/farhan-and-mammootty-chat
- Published: 2022-03-17T08:26:14+05:30
- Author: Rahul

ഭീഷ്മപര്‍വ്വം സിനിമ ഇറങ്ങി നാളുകള്‍ കഴിഞ്ഞെങ്കിലും ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളും
വിശേഷങ്ങളും അവസാനിക്കുന്നില്ല. ഇപ്പോഴിതാ ചിത്രത്തില്‍ പോള്‍ എന്ന കഥാപാത്രമായി എത്തിയ
ഫര്‍ഹാനും മമ്മൂട്ടിയും ഒത്തുള്ള സിനിമയുടെ വിശഷങ്ങളാണ് പുറത്ത് വരുന്നത്. സിനിമയോട്
അനുബന്ധിച്ച് ഒരു അഭിമുഖത്തില്‍ ഇരുവരും ഒന്നിച്ചെത്തിയപ്പോള്‍ പങ്കുവെച്ച കാര്യങ്ങളാണ്
ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. സംവിധായകന്‍ ഫാസിലിന്റെ മകനും ഫഹദിന്റെ സഹോദരനുമാണ്
ഫര്‍ഹാന്‍. മമ്മൂട്ടിയ്ക്കും ആ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/fahad-fam-300x225.
jpg?resize=1091%2C818&ssl=1)

അതേസമയം, തന്റെ പിതാവിനും സഹോദരനും സഹോദരിക്കും മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ അവസരം
കിട്ടിയെങ്കിലും തനിക്ക് ഇപ്പോഴാണ് ആ ഭാഗ്യം ഉണ്ടായതെന്ന് പറഞ്ഞപ്പോള്‍. ‘സിസ്റ്റര്‍
വര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാല്‍, അവളന്ന് കൊച്ചു കുഞ്ഞാണ്, അവളെ ഞാന്‍ അന്ന്
തോളില്‍ വെച്ച് നടക്കുകയായിരുന്നെ’ന്നാണ് ഇതിന് മമ്മൂട്ടി നല്‍കിയ മറുപടി..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/farhaan-169x300.
jpg?resize=1057%2C1877&ssl=1)

അതേസമയം, ഫര്‍ഹാന്‍ പോള്‍ എന്ന കഥാപാത്രത്തില്‍ മികച്ച അഭിനയം തന്നെയാണ് കാഴ്ച്ചവെച്ചത്
എന്ന്കൂടി പറയുകയാണ് മമ്മൂട്ടി.. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഫര്‍ഹാന്‍
ഒരു കാഴ്ചബംഗ്ലാവില്‍ വന്ന അവസ്ഥയിലായിരുന്നു. കുറേപ്പേരെ ഇങ്ങനെ കാണുകയാണല്ലോ. ഹി 
ഈസ് സോ എക്സൈറ്റഡ്. ഹി ഈസ് എ സ്വീറ്റ് ബോയ്. അവനെക്കാണ്ട് അങ്ങനത്തെ ഒരു കുഴപ്പവും 
ഉണ്ടായിരുന്നില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/mammootty-katha-
pareyumbol-300x156.jpg?resize=1154%2C600&ssl=1)

ഹി ജസ്റ്റ് ലേണിങ്. അങ്ങനെ ആണല്ലോ ആളുകള്‍ വരുന്നത്. ഫര്‍ഹാന്‍ ചെയ്തിരുന്ന റോളിന് 
അവന്‍ തന്നെയാണ് കറക്ട് എന്നും അവനെ തന്നെയാണ് വേണ്ടിയിരുന്നതെന്നും സിനിമ കണ്ടാല്‍
നമുക്ക് തോന്നും. അത്തരത്തിലുള്ള കാസ്റ്റിങ്ങാണ്,’ മമ്മൂട്ടി പറഞ്ഞു..

 
