# ‘മണിച്ചിത്രത്താഴ്’  സിനിമക്ക് പേര് നൽകാൻ കാരണം ബിച്ചു തിരുമല എഴുതിയ പാട്ടിലെ വരികളിൽ നിന്ന്  ഫാസിൽ

- Link: https://ml.b4blaze.com/film-news/fazil-about-bichu-thirumala
- Published: 2021-11-28T09:25:42+05:30
- Author: Rahul

മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിധായകനാണ് ഫാസിൽ. ഇദ്ദേഹം നിരവധി ഹിറ്റുകൾ മലയാളി 
പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായിരുന്നു
1949 ൽ പുറത്തിറങ്ങിയ മോഹനലാൽ, സുരേഷ്‌ഗോപി കൂട്ടുകെട്ടിൽ പിറന്ന മണിച്ചിത്ര താഴ്. 
ഇപ്പോൾ ഈ ചിത്രത്തിന് ഇങ്ങനൊരു പേര് നൽകാൻ ഇടയായതിനെക്കുറിച്ചും ഇതിനിടയായ വെക്തിയെക്കുറിച്ചും
തുറന്ന് പറയുകായാണ് ഫാസിൽ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ : “‘പഴംതമിഴ് പാട്ടിഴയും
ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി, മണിച്ചിത്രത്താഴിനുള്ളിൽ വെറുതെ നിലവറ മൈന മയങ്ങി’
എന്ന വരിയിലെ ‘മണിച്ചിത്രത്താഴ്’ എന്ന വാക്ക് എന്റെ മനസ്സിൽ കൊളുത്തിപ്പിടിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/Fazil.jpeg?resize
=600%2C600&ssl=1)

മണിയും മനസ്സുമായി ബന്ധമുണ്ട്. ചിത്രവും ചിത്തവുമായി ബന്ധമുണ്ട്. മനസ്സിനെ പൂട്ടിലൊതുക്കിയ
ആ പേരു തന്നെ സിനിമയ്ക്കു നൽകാൻ തീരുമാനമായത് അങ്ങനെയാണ്” മണിച്ചിത്രത്താഴ്’ എന്ന, 
അന്നും ഇന്നും എന്നും നമ്മൾ ആഘോഷിക്കുന്ന, ആ ഒരു പേര് സിനിമയ്ക്ക് സ്വീകരിച്ചത് ബിച്ചു
തിരുമല എഴുതിയ പാട്ടിലെ വരികളിൽ നിന്നാണെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു
ബിച്ചു തിരുമല അന്തരിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/bichu.jpg?resize
=960%2C540&ssl=1)
