# ഫഹദ് തിരിച്ചു വരും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു..! – ഫാസില്‍

- Link: https://ml.b4blaze.com/film-news/fazil-about-fahad
- Published: 2022-07-20T11:21:55+05:30
- Author: Sreekumar

വര്‍ഷങ്ങള്‍ക്കിപ്പുറം മലയാള സിനിമയുടെ ഹിറ്റ് സംവിധായകന്‍ ഫാസില്‍ നിര്‍മ്മാതാവായി
തിരിച്ചെത്തുന്ന സിനിമയാണ് മലയന്‍കുഞ്ഞ്. ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ഈ സിനിമ അദ്ദേഹത്തിന്റെ
പിതാവ് തന്നെ നിര്‍മ്മിക്കുന്നതിലുള്ള സന്തോഷത്തിലാണ് ആരാധകര്‍. ഇപ്പോഴിതാ ഫഹദിനെ കുറിച്ചും
മലയന്‍ കുഞ്ഞ് എന്ന സിനിമയെ കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/fazil.jpg?resize
=549%2C525&ssl=1)

ഫഹദില്‍ ഒരു നല്ല നടന്‍ ഉണ്ടെന്ന് മനസ്സിലാക്കിയത് കൊണ്ട് തന്നെയാണ് ഫഹദിനെ മലയാള സിനിമയിലേക്ക്
പരിചയപ്പെടുത്തിയത് എന്നാണ് ഫാസില്‍ പറയുന്നത്. എല്ലാവരേയും ചെയ്യുന്നത് പോലെ ഇന്റര്‍വ്യൂ
ചെയ്ത് വീഡിയോ എടുത്ത് മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കാണിച്ച് നല്ല അഭിപ്രായങ്ങള്‍
ലഭിച്ചതോടെ മാത്രമാണ് ആദ്യ സിനിമ ഫഹദിനെ നായകനാക്കി ചെയ്യുന്നത്. ആ സിനിമ പരാജയപ്പെട്ടതോടെ
ഫഹദ് അമേരിക്കയ്ക്ക് പോയപ്പോള്‍..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/fahad-3.jpg?resize
=696%2C392&ssl=1)

ഫഹദ് സിനിമയില്‍ ഒന്നുമാകാതെ പോയല്ലോ എന്ന് പലരും തന്നോട്് ചോദിച്ചു എന്നാണ് ഫാസില്‍
പറയുന്നത്.. എന്നാല്‍ അന്ന് അതില്‍ തനിക്ക് ഒരു വിഷമവും തോന്നിയില്ല എന്നും കാരണം അവന്‍
തിരിച്ചു വരും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു എന്നും പിതാവായ ഫാസില്‍ പറയുന്നു. 
ഫഹദിന്റെ ഉള്ളില്‍ ഒരു നല്ല നടന്‍ ഉണ്ട്. ഫഹദിലെ നടന്റെ റേഞ്ച് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും
അദ്ദേഹം ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/malayankunju.jpg?
resize=696%2C392&ssl=1)

അച്ഛന്‍ നിര്‍മ്മാതാവായും മകന്‍ നടനായും എത്തുന്ന മലയന്‍ കുഞ്ഞ് എന്ന സിനിമയ്ക്ക് വേണ്ടി
ഏറെ ആവേശത്തോടെയാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. ജൂലൈ 22 ന് ആണ് സിനിമ തീയറ്ററുകളിലേക്ക്
എത്തുന്നത്. തന്റെ സിനിമ ജീവിതത്തില്‍ ഏറെ കഷ്ടപ്പെട്ട് എടുത്ത സിനിമ ഇതായിരിക്കും 
എന്നാണ് മലയന്‍കുഞ്ഞിനെ കുറിച്ച് ഫഹദും പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/fahad-2jpg.jpg?resize
=696%2C364&ssl=1)

അതേസമയം, അന്ന് പരാജയപ്പെട്ട് പോയപ്പോള്‍ പിന്നീട് മികച്ച നടനായി ഫഹദ് തിരിച്ചു വന്നു
എന്നും .. ഫാസില്‍ എന്ന പിതാവ് തന്നെയാണ് ഫഹദിന്റെ ഭാഗ്യം എന്നും ആരാധകര്‍ പറയുന്നു..
അന്ന് തലകുനിച്ച് നിന്നതിനുള്ള മറുപടിയാണ് ഇപ്പോള്‍ പുറത്തിറങ്ങുന്ന ഓരോ ഫഹദ് ഫാസില്‍
ചിത്രവും എന്നും അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നു.
