# നേരവും പ്രേമവും വിജയിച്ചത് ചക്ക വീണ് മുയല്‍ ചത്തത് പോലെ!!!

- Link: https://ml.b4blaze.com/film-news/fb-post-about-director-alphonse-puthren
- Published: 2023-04-05T20:04:23+05:30
- Author: Anu

ഗോള്‍ഡ് സിനിമയെ വിമര്‍ശിച്ചവര്‍ക്കെതിരെയുള്ള സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ പ്രതികരണം
സോഷ്യലിടത്ത് വൈറലായിരുന്നു. അതിനോടുള്ള പ്രതിഷേധമായിട്ടായിരുന്നു അല്‍ഫോന്‍സ് പുത്രന്‍
സോഷ്യലിടത്ത് നിന്നും അപ്രത്യക്ഷമാകുന്നെന്ന് അറിയിച്ചത്. പിന്നാലെ തമിഴ് സിനിമയില്‍
സജീവമാകുകയും സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയും ചെയ്തു.

അതിന് പിന്നാലെ വീണ്ടും വന്ന പ്രതികരണവും സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. പുതിയ തമിഴ്
ചിത്രത്തിന്റെ ഓഡിഷന്‍ കേരളത്തിലുണ്ടാകുമോ എന്ന ആരാധകന്റെ ചോദ്യത്തിന് സംവിധായകന്‍ 
നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.്
 കേരളം തന്റെ കാമുകിയും താന്‍ കേരളത്തിന്റെ കാമുകനുമല്ല.
നേരം ചെയ്തപ്പോഴും പ്രേമം ചെയ്തപ്പോഴും പുച്ഛമായിരുന്നു. എന്തിനാണ് കേരളത്തിലേക്ക് 
വരുന്നതെന്നായിരുന്നു അല്‍ഫോന്‍സ് പുത്രന്റെ മറുപടി. ⌊Alphonse Puthren⌉ പിന്നാലെ സംവിധായകനെതിരെയും
പിന്തുണച്ചും സോഷ്യലിടത്ത് പ്രതികരണങ്ങള്‍ നിറയുകയാണ്. അല്‍ഫോന്‍സിനെ പിന്തുണച്ചുള്ള
ബൈസില്‍ ഏലിയാസ് ചാക്കോയുടെ പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.

സത്യം പറഞ്ഞാല്‍ സഹതാപമാണ് തോന്നുന്നത് ഈ മനുഷ്യനോട്… നല്ല സുഹൃത്തുക്കള്‍ ആയിട്ട് 
ആരുമില്ലേ ഇയാള്‍ക്ക്?? നേരവും പ്രേമവും വളരെ നല്ല സിനിമകളാണ്.. പക്ഷേ ഗോള്‍ഡ് എന്ന
സിനിമ വളരെയധികം മോശമായ, തീയേറ്ററില്‍ ഫ്‌ലോപ്പ് ആയി പോയ ഒരു സിനിമയാണ്..അത് തോല്‍വിയും,
വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ട സിനിമ തന്നെയാണ്..പക്ഷേ അതിന്റെ പേരില്‍ ഈ ചങ്ങാതി കാണിച്ചുകൂട്ടുന്നത്
കണ്ടാല്‍!
  അയാള്‍ക്ക് നല്ല സുഹൃത്തുക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഇതിനോടകം അയാളോട്
ഇതെല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുത്തേനെ.. ചക്ക വീണ് മുയല് ചത്തത് പോലെയാണ് നേരവും
പ്രേമവും വിജയിച്ചത് എന്ന് പലരും പറയുന്നത് കേട്ടു.. അങ്ങനെ സംഭവിക്കാന്‍ ഇത് ലോട്ടറിയെടുപ്പല്ല..
സിനിമയെടുപ്പാണ്..കഴിവും അദ്ധ്വാനവും ഉണ്ടെങ്കില്‍ മാത്രമേ ഒരു സിനിമ സംവിധായകന്‍ എന്ന
നിലയില്‍ വിജയിപ്പിക്കാന്‍ സാധിക്കുകയുള്ളൂ… Take your time & Come Back later with
a good entertainer.. All the best ?????? എന്നാണ് അദ്ദേഹം പറയുന്നത്.
