# ‘അടിയുടെ ഇടിയുടെ വെടിയുടെ പൂരം ആണ് വരാൻ പോകുന്നത്.. ഇറങ്ങി കഴിയുമ്പോൾ കരയാൻ പോകുന്ന കുറച്ച് പേർ ഉണ്ടാവും…’

- Link: https://ml.b4blaze.com/film-news/fb-post-about-mammootty-turbo-movie-trailer
- Published: 2024-05-13T17:10:47+05:30
- Author: Ajay

ഒരിടവേളയ്ക്കു ശേഷം മാസ് ഹീറോയായി മമ്മൂട്ടി എത്തുന്ന ആക്‌ഷൻ എന്റർടെയ്നർ ‘ടർബോ’ ട്രെയിലർ
കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുകയാണ്. അതിഗംഭീര ആക്‌ഷൻ രംഗങ്ങൾകൊണ്ട് സമ്പുഷ്ടമാണ്
ട്രെയിലർ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ മാസ് ആക്‌ഷൻ കോമഡി ചിത്രം മമ്മൂട്ടി കമ്പനിയുടെ
ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ്.ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ
ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ഇപ്പോഴിതാ ട്രെയ്ലറിനെ കുറിച്ചുള്ള
ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
 അടിയുടെ ഇടിയുടെ വെടിയുടെ പൂരം ആണ് വരാൻ പോകുന്നത്..
ഇറങ്ങി കഴിയുമ്പോൾ കരയാൻ പോകുന്ന കുറച്ച് പേർ ഉണ്ടാവുമെന്നാണ് രാഹുൽ മൂവീ ​ഗ്രൂപ്പിൽ
പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

**കുറിപ്പ് വായിക്കാം**

_അടിയുടെ ഇടിയുടെ വെടിയുടെ പൂരം ആണ് വരാൻ പോകുന്നത്..⌊????⌉⌊????⌉_

_ടർബോ ജോസ്…⌊❤️⌉⌊????⌉_

_ഫീനിക്സിന് ശേഷം മിഥുൻ മാനുവൽ തിരക്കഥ എഴുതുന്ന ചിത്രം..⌊????⌉_

_നൈറ്റ് ഡ്രൈവ്, മോൺസ്റ്റർ തുടങ്ങി രണ്ട് പരാജയങ്ങൾക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന
ചിത്രം..⌊????⌉_

_വൈശാഖിൻ്റെ ലാസ്റ് ഹിറ്റ് ആയ മധുരരാജക്ക് ശേഷം മമ്മുക്കയോടോത് ഒന്നിക്കുമ്പോൾ ബ്ലോക്ക്
ബസ്റ്ററിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല..⌊????⌉⌊????⌉_

_ഇറങ്ങി കഴിയുമ്പോൾ കരയാൻ പോകുന്ന കുറച്ച് പേർ ഉണ്ടാവും…⌊????⌉_

_അയ്യോ ഒരാൾ ഇടിച്ചപ്പോ 5 പേര് വീണു.._

_10 പേര് വീണു എന്നൊക്കെ പറഞ്ഞ്..⌊????⌉_

_ഏത്.. തമിഴിലും തെലുങ്കിലും നായകൻ 50 പേരെ ഇടിച്ചാലും കയ് അടിക്കുന്നവരാണ് ഈ പറയുന്നത്..⌊????⌉_

_അവരൊക്കെ ഒന്ന് മാറി നിൽക്കുക.._

_ഇത് പക്കാ മാസ്സ് പടം..⌊????⌉⌊????⌉_
