# ഉടായിപ്പ്, സ്‌കൂട്ടാവല്‍…മുകേഷിനെ കഴിഞ്ഞേയുള്ളു മറ്റാരും

- Link: https://ml.b4blaze.com/film-news/fb-post-about-mukesh
- Published: 2021-10-10T13:30:36+05:30
- Author: Rahul

അഭിനയരംഗത്തെത്തിയ നാള്‍ മുതല്‍ ഒരേ മീറ്ററില്‍ മുന്നോട്ട് പോകുന്ന ഒരു നടനാണ് മുകേഷ്.
നായകനായും നായകന്റെ കൂട്ടുകാരനായും ഏത് വേഷവും ആ കൈകളില്‍ ഭദ്രമാണ്.
 ഇപ്പോഴിതാ ഗോഡ്ഫാദറിലെ
ഒരു സീനിനെ കുറിച്ച് സിദ്ദിഖ് പറഞ്ഞ കാര്യങ്ങളുമായി ഒരു ആരാധകന്‍ ഫേസ്ബുക്കില്‍ പങ്ക്
വച്ച കുറിപ്പാണ് വൈറലാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/mukesh-jagadeesh-
godfather.jpg?resize=960%2C540&ssl=1)

**കുറിപ്പ് ഇങ്ങനെ ,**

_മുകേഷും കനകയും കണ്ടുമുട്ടി കെട്ടിപ്പിടിക്കുമ്പോള്‍ ആനപ്പാറ അച്ചാമ്മ അവരെ കാണുന്ന
ഒരു സീനുണ്ട് ഗോഡ്ഫാദറില്‍..ആ സീന്‍ ആനപ്പാറ അച്ചാമ്മയുടെ ക്ലോസ് ഷോട്ടിലാണ് അന്ന് 
അവസാനിക്കുന്നത്,പിന്നെ അതിന്റെ റിയാക്ഷന്‍ അവരുടെ വീട്ടിലാണ് നടക്കുന്നത്..പക്ഷേ അന്ന്
അത് എടുത്തോണ്ടിരിക്കുമ്പോ എനിക്ക് മനസ്സിലായി ഇതല്ല ഇതിന്റെ എന്‍ഡെന്ന്..ഒരു രസം വേണം
ഈ എന്‍ഡിന് എന്ന് വിചാരിച്ച് അന്ന് ഞാന്‍ ഷൂട്ട് ബ്രേക്ക് ചെയ്തു..ബ്രേക്ക് ചെയ്തപ്പോ
ഞാന്‍ ഭയങ്കര ഉശേൌൃയലറ ആയി..ഇത് പോലൊരു ഹെവി സീനില്‍ ഒരു തമാശ കൊണ്ട് വന്ന് അവസാനിപ്പിച്ചാല്‍
വളരെ നന്നായിരിക്കുമെന്ന് മുകേഷും എന്നോട് പറഞ്ഞു..ക്യാമറാമാന്‍ വേണുവും ലാലും ഇത് 
തന്നെ എന്നോട് പറഞ്ഞു_
 _അങ്ങനെ ഞങ്ങള്‍ ഇരുന്ന് ആലോചിച്ചു_ _പെട്ടെന്ന് ഞാന്‍ പറഞ്ഞു__‘
ഒരു കാര്യം ചെയ്യ് മുകേഷേ,,ആനപ്പാറ അച്ചാമ്മയെ കണ്ട് കഴിഞ്ഞ് ഒന്ന് പേടിച്ചിട്ട് അങ്ങോട്ടും
ഇങ്ങോട്ടും നോക്കിയിട്ട് ആരോ വിളിച്ചത് പോലെ ‘ഹലോ എപ്പോ വന്നൂ’ ന്നും പറഞ്ഞ് മെല്ലെ
നടന്ന് പോവാന്‍ ഞാന്‍ മുകേഷിനോട് പറഞ്ഞു’_ _ആ സീന്‍.._ _അത് തീയേറ്ററില്‍ ഉണ്ടാക്കിയ
ചിരി.._ _(ഗോഡ്ഫാദറിന്റെ 25ആം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരു അഭിമുഖത്തില്‍ സംവിധായകന്‍
സിദ്ധിഖ് പറഞ്ഞത്_

 

_ഒരു ഒന്നൊന്നര സീന്‍ തന്നെ ആയിരുന്നു ഇത്_
 _അച്ചാമ്മയെ കണ്ട പാടേ മാലുവിന്റെ പിറകിലേക്കുള്ള
രാമഭദ്രന്റെ ആ ഒളിക്കലും പിന്നെ സ്‌കൂട്ട് ആയ ശേഷം വേച്ചു വേച്ചുള്ള ആ ടിപ്പിക്കല്‍
നടപ്പും_ _‘പേടിക്കാനൊന്നുമില്ല..ധൈര്യായിട്ട് ഇരുന്നോ..ഹലോ..കുറേ നാളായല്ലോ കണ്ടിട്ട്..
എവിടാര്‍ന്നു’.._

ഈ പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്റുകളില്‍ നിറയെ മുകേഷിസമാണ്. മുകേഷിന് മാത്രം
ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങളാണിതെല്ലാമെന്നും, ഉടായിപ്പ്, സ്‌കൂട്ടാവല്‍…മുകേഷിനെ
കഴിഞ്ഞേയുള്ളു മറ്റാരുമെന്നും, ടിപ്പിക്കല്‍ മുകേഷ് ഐറ്റമെന്നുമൊക്കെയുള്ള കമന്റുകളാണ്
അധികവും.

 
