# ‘എന്റമ്മോ… കുറെ കാലമായി ഇങ്ങനൊരു പടം കണ്ടിട്ട്.. ചിരിച്ചു സൈഡ് ആയി’

- Link: https://ml.b4blaze.com/film-news/fb-post-about-romancham-movie
- Published: 2023-02-04T14:32:34+05:30
- Author: Gargi

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍
അശോകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ രോമാഞ്ചം. തിയേറ്ററുകളിലെത്തിയ ചിത്രത്തിന്
മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ്
ശ്രദ്ധേയമാകുന്നത്. ‘എന്റമ്മോ… കുറെ കാലമായി ഇങ്ങനൊരു പടം കണ്ടിട്ട്.. ചിരിച്ചു സൈഡ്
ആയി’ വിദ്യ വിവേക് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/romancham2.jpg?resize
=911%2C513&ssl=1)

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ‘രോമാഞ്ചിഫൈഡ്’????
 എന്റമ്മോ… കുറെ കാലമായി ഇങ്ങനൊരു പടം 
കണ്ടിട്ട്.. ചിരിച്ചു സൈഡ് ആയി???? .. ആദ്യം തൊട്ട് അവസാനം വരെ നന്നായി എന്‍ജോയ് ചെയ്ത്
മുഖത്ത് നിന്ന് ചിരി മായാതെ കണ്ട ഒരു സിനിമ.. മലയാളത്തിലെ ഏറ്റവും മികച്ച ഹോറര്‍ കോമഡി..
പെര്‍ഫോമന്‍സ് എല്ലാം കികിടു. പുതുമുഖങ്ങള്‍ പോലും ആനാടുകയാണ്. ഷോ സ്റ്റീലര്‍ അര്‍ജുന്‍
അശോകന്‍ ആണ്.. എന്റെ സുഷിന്‍ ശ്യാമേ… ???? തമിഴില്‍ അനിരുധ് ഉണ്ടെങ്കില്‍ നമുക്ക് ഇവിടെ
സുഷിന്‍ ഉണ്ട്.?? ഒട്ടും അമാന്തിക്കേണ്ട.. വേഗം വിട്ടോ തീയേറ്റര്‍ലേക്ക്.. Must watch
in theatres. കാരണം പേര് പോലെ തന്നെ ഒരുപാട് രോമാഞ്ചിഫിക്കേഷന്‍ മോമെന്റ്‌സ് ഉണ്ട്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/romancham-w.jpg?
resize=713%2C789&ssl=1)

ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തില്‍ അര്‍ജുന്‍ അശോകനും, ചെമ്പന്‍
വിനോദ്, ശ്രീജിത് നായര്‍, അഫ്സല്‍, സിജു സണ്ണി, സജിന്‍ ഗോപു ,ജോമോന്‍ ജ്യോതിര്‍ തുടങ്ങിയ
താരങ്ങളും അഭിനയിക്കുന്നു. സുഷിന് ശ്യാം ആണ് ചിത്രത്തിനെ സംഗീതം ഒരുക്കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/romancham1.jpg?resize
=1082%2C558&ssl=1)

2007 ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടക്കുന്ന
സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ്
എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍
ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാനു താഹിര്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും
നിര്‍വഹിക്കുന്നു. അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സിനിമയുടെ സഹനിര്‍മ്മാതാക്കള്‍.
