# ‘ഈ നാണം കെട്ട പരിപാടി നിങ്ങള്‍ക്ക് നിര്‍ത്തിക്കൂടെ’ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

- Link: https://ml.b4blaze.com/film-news/fb-post-about-shine-tom-chacko-interview-show-off
- Published: 2022-11-01T20:07:58+05:30
- Author: Gargi

നിരവധി ആരാധകരുള്ള നടനാണ് ഷൈന്‍ ടോം ചാക്കോ. തന്റേതായ അഭിനയം കാഴ്ചവെച്ച് ശ്രദ്ധിക്കപ്പെട്ട
താരം എന്നാല്‍ ഇന്റര്‍വ്യൂകളില്‍ വളരെ വ്യത്യസ്തമായാണ് പെരുമാറാറുള്ളത്. അഭിമുഖങ്ങളിലെ
ചോദ്യങ്ങള്‍ ഇഷ്ടപ്പെടാത്തതു കൊണ്ടാണോ? അതോ ഒറിജിനല്‍ ഷൈന്‍ ഇങ്ങനെയായതു കൊണ്ടാണോ ഇത്തരത്തിലുള്ള
പെരുമാറ്റമെന്നറിയില്ല. തങ്ങള്‍ക്കറിയുന്ന ഷൈന്‍ ഇങ്ങനെയല്ല എന്നാണ് സിനിമാ മേഖലയിലെ
അടുത്ത സുഹൃത്തുക്കള്‍ പ്രതികരിച്ചിട്ടുള്ളത്. ഇപ്പോഴിതാ അര്‍ച്ചന മഹേഷിന്റെ ഫെയ്‌സ്ബുക്ക്
പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/shine-tom.jpg?resize
=1280%2C720&ssl=1)

ഷൈന്‍ ടോം ചാക്കോയുടെയും പാര്‍വതി ബാബു എന്ന പെണ്‍കുട്ടിയിയുടെയും ഇന്റര്‍വ്യൂകള്‍ 
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണല്ലോ.
 ഈ ഇന്റര്‍വ്യൂ കണ്ടപ്പോള്‍ പെട്ടെന്ന്
എന്റെ മനസിലേക്ക് വന്നത് ഒരു പഴം ചൊല്ലാണ്.. ‘ അല്പന് ഐശ്വര്യം വന്നാല്‍ അര്‍ത്ഥ രാത്രി
കുടപിടിക്കും ‘ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മൊബൈല്‍ ഫോണിനായി ഏറെ കൊതിച്ച് എന്നാല്‍
സാമ്പത്തിക പരാധീനതകള്‍ കാരണം അതിന് സാധിക്കാതെ ഒടുവില്‍ ഏറെ കഷ്ടപ്പെട്ട് മൊബൈല്‍ 
ഫോണ് വാങ്ങി അതില്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ സൂക്ഷിച്ചിരുന്ന ഒരു കാലം നമ്മളില്‍
ഒട്ടുമിക്ക പേര്‍ക്കും ഉണ്ടാവും.. ഇപ്പോഴും അങ്ങനെയൊക്കെ തന്നെയാണ് നമ്മള്‍. എന്നാലിവിടെ
ഈ മൊബൈല്‍ ഫോണ്‍ ഇഷ്ടമാണോ എന്നു ചോദിച്ച അവതാരകയുടെ മുന്നില്‍ വച്ച് ഷൈന്‍ ടോം ചാക്കോ
ആ ഫോണിനെ വലിച്ചെറിയുകയാണ്.?? പ്രിയപ്പെട്ട ഷൈന്‍ ചേട്ടോ…. ആരെ കാണിക്കാനാണ് ഈ ഷോ…..?
നിങ്ങള്‍ക്കിപ്പോള്‍ ഒരുപാട് സിനിമകളും ധാരാളം പണവുമുണ്ട്. അതിന്റെ അഹങ്കാരമാണോ ഈ കാണിക്കുന്നത്….?
അതോ ആ പെണ്‍ കുട്ടിക്ക് മുന്നില്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി ചെയ്തു കൂട്ടുന്ന വിക്രിയകള്‍
ആണോ ഇതൊക്കെ. സംസാരത്തിലും ചെയ്തികളിലും കൃതിമത്വം കാണിച്ച് കാണിച്ച് ഇപ്പോള്‍ ചെയ്യുന്ന
കഥാപാത്രങ്ങളില്‍ പോലും അത് പ്രതിഫലിക്കുന്നുണ്ട്.. ഈ നാണം കെട്ട പരിപാടി നിങ്ങള്‍ക്ക്
നിര്‍ത്തിക്കൂടെ..?? ഇങ്ങനെയാണ് ഷൈനിന്റെ മുന്നോട്ട് പോക്കെങ്കില്‍ പുള്ളിക്ക് ഇപ്പോള്‍
ജനങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യത ഗണ്യമായി കുറയും എന്നതില്‍ സംശയമില്ല..! 
എന്താണ് നിങ്ങളുടെ അഭിപ്രായമെന്നും ചോദിച്ചാണ് അര്‍ച്ചനയുടെ പോസ്റ്റ് അവസാനിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/shine.jpg?resize
=726%2C777&ssl=1)
