# കിടിലന്‍ പടത്തിന്റെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് മിസ് ചെയ്തു!!!

- Link: https://ml.b4blaze.com/film-news/fb-post-about-vamanan-movie
- Published: 2023-06-17T21:45:19+05:30
- Author: Anu

ഇന്ദ്രന്‍സിനെ നായകനാക്കി എ.ബി. ബിനില്‍ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് വാമനന്‍. ഹൊറര്‍
ചിത്രമായിട്ടാണ് വാമനന്‍ എത്തിയത്. ഡിസംബര്‍ 16നാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. തിയ്യേറ്ററില്‍
സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

അത്യന്തം ദുരൂഹത നിറഞ്ഞ ഹൊറര്‍ സൈക്കോ ത്രില്ലറായാണ് വാമനന്‍ എത്തിയത്. മൂവി ഗ്യാങ്
പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്. വാമനന്‍ എന്ന 
വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രം പറഞ്ഞത്. സീമ ജി നായര്‍,
ബൈജു, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ദില്‍ഷാന എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

ചിത്രത്തിനെ കുറിച്ച് ഷൈജു ആര്‍ ആര്‍എസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.
തിയേറ്റര്‍ എക്‌സ്പീരിയന്‍സ് മിസ് ചെയ്തു കളഞ്ഞല്ലോ എന്നു പറഞ്ഞാണ് ഷൈജുവിന്റെ പോസ്റ്റ്.
OTT യില്‍ നിന്ന് ഇന്നൊരു സിനിമ കണ്ടു.. സത്യം പറഞ്ഞാല്‍ പടം കണ്ട് കഴിഞ്ഞ് ആദ്യം തോന്നിയത്
നിരാശയാണ്.. ഇമ്മാതിരി ഒരു കിടിലന്‍ പടത്തിന്റെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ഞാന്‍ 
മിസ് ചെയ്തു കളഞ്ഞല്ലോ എന്ന നിരാശ.. വാമനന്‍ ?? ഇന്ദ്രന്‍സ് ചേട്ടന്‍ ഒന്നും കാണാതെ
ഒരു സ്‌ക്രിപ്റ്റും select ചെയ്യാറില്ല.. വാമനനും അത് പോലെ തന്നെയാണ്… മമ്മൂക്കയുടെ
റോഷാക്ക് ഇവിടുത്തെ സിനിമ പ്രേക്ഷകരുടെയിടയില്‍ വലിയ ചര്‍ച്ചയായ സിനിമയാണ്… എന്നാല്‍
ആ സെലിബ്രേഷനിടയില്‍ നമ്മള്‍ കാണാനും സെലിബ്രേറ്റ് ചെയ്യാനും മറന്നു പോയൊരു സിനിമയാണ്
ഒരു ഹില്‍സ്റ്റേഷനില്‍ ഹോം സ്റ്റേ മാനേജരായി വര്‍ക്ക് ചെയ്യുന്ന ഒരാളുടെ കഥയാണ് സിനിമ
പറയുന്നത്..  പക്കാ ത്രില്ലിങ് മോഡില്‍ ഒരുക്കിയ ചിത്രത്തില്‍ സൈക്കോളജിക്കല്‍ & ഹൊറര്‍
എലമെന്റ്‌സും വേണ്ടുവോളമുണ്ട്… കിടിലന്‍ സൈക്കോളജിക്കല്‍ എക്‌സ്പീരിയന്‍സ് നല്‍കുന്ന
കാര്യത്തിലും ത്രില്ലടിപ്പിക്കുന്ന കാര്യത്തിലും ഈ സിനിമ പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്.
കിടിലന്‍ തിരക്കഥ, ചായാഗ്രഹണം, ബിജിഎം… കളര്‍ ഗ്രേഡിങ്ങിനൊക്കെ നൂറില്‍ നൂറ് മാര്‍ക്കും
കൊടുക്കാം ???? ഇന്ദ്രന്‍സേട്ടന്റെ അഭിനയത്തെക്കുറിച്ച് ഞാന്‍ പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ..??
ആകെ മൊത്തത്തില്‍ Wow എന്ന് പറഞ്ഞു പോകും സിനിമ കണ്ടു കഴിയുമ്പോള്‍… ???? എന്നാണ് ഷൈജു
കുറിച്ചത്.
