# ലൈംഗിക പീഡനക്കേസ്; ലിജു കൃഷ്ണയുടെ അംഗത്വം റദ്ദ് ചെയ്ത് ഫെഫ്ക

- Link: https://ml.b4blaze.com/film-news/fefka-directors-union-cancels-liju-krishnas-membership
- Published: 2022-03-08T21:17:33+05:30
- Author: Gargi

സംവിധായകന്‍ ലിജു കൃഷ്ണയുടെ അംഗത്വം റദ്ദ് ചെയ്ത് ഫെഫ്ക. ലിജു കൃഷ്ണ എടുത്ത താത്ക്കാലിക
അംഗത്വം റദ്ദ് ചെയ്തതായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
സംഭവത്തില്‍ അതിജീവിതയോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍
വ്യക്തമാക്കി. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ പ്രസിഡന്റ് രണ്‍ജി പണിക്കറും സെക്രട്ടറി 
ജി എസ് വിജയനുമാണ് ഇക്കാര്യം അറിയിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/liju-1.jpg?resize
=1200%2C628&ssl=1)

അതേസമയം ലിജു കൃഷ്ണ പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ കുറ്റം സമ്മതിച്ചതായി പൊലീസ്.
പരാതിക്കാരിയായ യുവതിക്കൊപ്പം ലിജു താമസിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞ സ്ഥലങ്ങളിലെല്ലാം
ഇരുവരും എത്തിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക പീഡന പരാതിയില്‍ സംവിധായകന്‍
ലിജു കൃഷ്ണയെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സണ്ണി വെയ്ന്‍ നിര്‍മിച്ച്,
നിവിന്‍ പോളി നായകനാകുന്ന ‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകനാണ് ലിജു. മാര്‍ച്ച് 
ആറ് ഞായറാഴ്ചയാണ് കണ്ണൂരില്‍ വച്ച് ലിജുവിനെ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പൊലീസ് കസ്റ്റഡിയില്‍
എടുത്തത്.
