# ‘രാമായണം’ കണ്ട് തിയേറ്ററിൽ വെച്ചുറങ്ങിപ്പോയി; ചിത്രം ഒരു ‘ത്രിഡി ബാലേ’ പോലെ: രൂക്ഷ വിമർശനവുമായി എസ്. ശാരദക്കുട്ടി!

- Link: https://ml.b4blaze.com/film-news/fell-asleep-in-the-theatre-while-watching-ramayanam-the-film-is-like-a-3d-ballet-s-saradakutty-with-sharp-criticism
- Published: 2026-11-14T14:13:25+05:30
- Author: Soorya S

ആഗോളതലത്തിൽ ആയിരം കോടി ക്ലബ്ബ് കടന്ന് ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുന്ന നിതീഷ് തിവാരിയുടെ
ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ത്തിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരി എസ്. ശാരദക്കുട്ടി.
ചിത്രം കണ്ടുകൊണ്ടിരിക്കെ താൻ ഇടയ്ക്ക് മയങ്ങിപ്പോയെന്നും, പല രംഗങ്ങളിലും അക്രമങ്ങളും
വെട്ടും കുത്തും നിറഞ്ഞ ത്രിഡി ദൃശ്യങ്ങൾ തലയും കഴുവും വെട്ടിച്ചു കളിക്കേണ്ട അവസ്ഥയിലാക്കിയെന്നും
അവർ ഫേസ്ബുക്കിൽ കുറിച്ചു. സിനിമയുടെ മേക്കിംഗിനെയും ദൃശ്യാനുഭവത്തെയും വിമർശിച്ചുകൊണ്ടുള്ള
ഈ കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

യഷും സായി പല്ലവിയും ശോഭനയും ഒഴികെ ചിത്രത്തിലെ മറ്റ് അഭിനേതാക്കളാരും തന്നെ ആകർഷിച്ചില്ലെന്നും
ശാരദക്കുട്ടി വ്യക്തമാക്കുന്നു. രാവണനായെത്തിയ യഷിന്റെ പ്രകടനം മികച്ചതാണെങ്കിലും, 
മറ്റ് രാക്ഷസരൂപങ്ങളെല്ലാം ഒരു സ്റ്റേജ് ബാലേയിലെ വികൃതരൂപങ്ങളെപ്പോലെയാണ് അനുഭവപ്പെട്ടത്.
പുഷ്പകവിമാനവും ജടായുവും വനങ്ങളും കാഴ്ചയിൽ അതീവ മനോഹരമാണെങ്കിലും, ചിത്രത്തിന്റെ ഒന്നാം
ഭാഗം രണ്ടാം ഭാഗം കാണാനുള്ള ഒരു കൗതുകവും ഉണ്ടാക്കുന്നില്ലെന്നും അവർ വിമർശിക്കുന്നു.
