# പണിമുടക്കില്‍ നിന്നും ഒഴിവാക്കണം, കരകയറി വരുന്നതേയുള്ളു: പണിമുടക്കില്‍ പ്രതികരിച്ച് ഫിയോക്ക്

- Link: https://ml.b4blaze.com/film-news/feuok-about-strike
- Published: 2022-03-26T13:18:33+05:30
- Author: Rahul

മാര്‍ച്ച് 28നും 29നും നടക്കാനിരിക്കുന്ന ദേശീയ പൊതുപണിമുടക്കില്‍ നിന്ന് സിനിമാ തീയേറ്ററുകളെ
ഒഴിവാക്കണമെന്ന് ഫിയോക്. ഫിയോക് ജനറല്‍ സെക്രട്ടറി സുമേഷ് ജോസഫ് മണര്‍കാട്ട് ഇറക്കിയ
പത്രക്കുറിപ്പിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കോവിഡ് മഹാമാരിക്കാലം കഴിഞ്ഞ് തുറന്നിട്ട് സിനിമ തിയേറ്റര്‍ വ്യവസായം കരകയറിവരുന്ന 
ഈ സാഹചര്യത്തില്‍ പൊതുപണിമുടക്കില്‍ നിന്ന് തിയേറ്ററുകളെ ഒഴിവാക്കണമെന്ന് പത്രക്കുറിപ്പില്‍
പറയുന്നു. കോവിഡ് സാഹചര്യം മാറിവരുന്ന സാഹചര്യത്തില്‍ സംഘടനയുടെ ആവശ്യം ഗൗരവപൂര്‍വ്വം
പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 28ന് രാവിലെ ആറ് മുതല്‍ മാര്‍ച്ച് 30 രാവിലെ ആറ്
വരെയാണ് രാജ്യത്തെ ട്രേഡ് യൂണിയനുകള്‍ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
