# ‘ആർ ഡി എക്‌സി’നു ശേഷം സംഘട്ടന സംവിധായകരായ അൻപ് ,അറിവും വീണ്ടും മലയാളത്തിൽ എത്തുന്നു! അതും മമ്മൂട്ടി ചിത്രത്തിലൂടെ 

- Link: https://ml.b4blaze.com/film-news/fight-director-anp-and-arivu-in-new-malyalam-movie
- Published: 2023-10-11T12:22:31+05:30
- Author: Suji

തമിഴിലെ വിക്രം ഉൾപ്പെടെ നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ സംഘട്ടന
സംവിധയകന്മാരാണ് അൻപ് ,അറിവ് സഹോദരങ്ങൾ, ഈ അടുത്ത സമയത്തു ഇറങ്ങിയ സ്റ്റണ്ടിനെ പ്രാധാന്യം
കൽപ്പിച്ച ചിത്രമായിരുന്നു ‘ആർ ഡി എക്സ് ‘ , ഈ ചിത്രത്തിലെ സംഘട്ടനം സംവിധാനം ചെയ്യ്തതും
ഈ സംവിധായക സഹോദരങ്ങളാണ്, ഇപ്പോൾ ഇവരുടെ മേൽനോട്ടത്തിൽ മറ്റൊരു ആക്ഷൻത്രില്ലർ ചിത്രം
എത്തുന്നു, അതും മെഗാസ്റ്റാർ  മമ്മൂട്ടി നായകനായ ചിത്രത്തിൽ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/rdx1.jpg?resize=
1024%2C683&ssl=1)

തെന്നിന്ത്യയിൽ തിരക്കുള്ള സംഘട്ടന സംവിധായകരാണ് ഇരുവരും, മെഗാസ്റ്റാർ മമ്മൂട്ടിയെ 
നായകനാക്കി വൈശാഖ് സംവിധാനം മെഗാ ആക്ഷൻ ത്രില്ലർ ചിത്രത്തിന് വേണ്ടിയാണ് ഇപ്പോൾ ഇരുവരും
കേരളത്തിൽ എത്തുന്നത്. ചിത്രത്തിൽ ആറ് വമ്പൻ സംഘട്ടന രംഗങ്ങൾ ആണ് ഒരുക്കിയിരിക്കുന്നതും.
മിഥുൻ മാനുവൽ തോമസ് ആണ് ഈ ചിത്രത്തിന് തിരകഥ ഒരുക്കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/mamooty1.jpg?resize
=589%2C387&ssl=1)

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, അടിപിടി ജോസും ഇന്ദുലേഖയും
എന്നാണ് ഈ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്, ഇതൊരു ആക്ഷനെ പ്രധാന്യം ഉള്ള ചിത്രം
തന്നെയാണ്, ഒരു കോട്ടയം അച്ചായന്റെ ലുക്കിലാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നതെന്നും
മുൻപ് വാർത്ത എത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/vaishakh1.jpg?resize
=1080%2C594&ssl=1)
