# ഹൃത്വിക് റോഷനും ദീപികയും… ഇതിൽ കൂടുതൽ ഇനി എന്ത് വേണം! ആരാധകരെ ആവേശം കൊള്ളിച്ച് ഫൈറ്ററിലെ വീഡിയോ ​ഗാനം

- Link: https://ml.b4blaze.com/film-news/fighter-song-kuch-ishq-jaisa-viral-on-social-media
- Published: 2023-12-22T22:24:00+05:30
- Author: Gargi

ഹൃത്വിക് റോഷൻ- ദീപിക പദുക്കോൺ എന്നിവർ ഒന്നിക്കുന്ന ഫൈറ്ററിലെ വീഡിയോ ​ഗാനം പുറത്ത്.
ബോളിവുഡിൽ നിന്ന് വരുന്ന റിലീസുകളിൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ഹൃത്വിക് റോഷൻ
നായകനാവുന്ന ഫൈറ്റർ. പഠാൻ സംവിധായകൻ ആണ് ചിത്രം ഒരുക്കുന്നത്. ഒരു ഏരിയൽ ആക്ഷൻ ഫ്രാഞ്ചൈസിയിലെ
ആദ്യ ചിത്രമായി പ്ലാൻ ചെയ്യപ്പെട്ടിരിക്കുന്ന ചിത്രവുമാണ് ഫൈറ്റർ. രണ്ടാഴ്ച മുൻപെത്തിയ
ചിത്രത്തിൻറെ ടീസർ വലിയ തരം​ഗമായിരുന്നു.

ഇഷ്ക് ജൈസാ കുച്ച് എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് കുമാർ ആണ്.
വിശാൽ- ശേഖർ സംഗീതം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അവരും ഒപ്പം ശിൽപ റാവുവും
മെല്ലോ ഡിയും ചേർന്നാണ്. അനിൽ കപൂർ, കരൺ സിംഗ് ഗ്രോവർ, അക്ഷയ് ഒബ്റോയ്, സഞ്ജീദ ഷെയ്ഖ്,
തലത് അസീസ്, സഞ്ജീവ് ജെയ്‍സ്‍വാൾ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇന്ത്യൻ സിനിമയിൽ ഇന്നുവരെ കാണാത്ത തരം ഏരിയൽ ആക്ഷൻ സീക്വൻസുകൾ ചിത്രത്തിൽ ഉണ്ടാകുമെന്നാണ്
റിപ്പോർട്ടുകൾ.

സച്ചിത് ഹൗലോസ് ആണ് ഛായാഗ്രാഹകൻ. സിദ്ധാർഥ് ആനന്ദും റമൺ ചിബും ചേർന്നാണ് ചിത്രത്തിൻറെ
കഥാരചന. തിരക്കഥ റമൺ ചിബ്, സംഭാഷണം ഹുസൈൻ ദലാൽ, അബ്ബാസ് ദലാൽ, പ്രൊഡക്ഷൻ ഡിസൈനിംഗ് 
രജത് പൊഡ്ഡാർ, എഡിറ്റിംഗ് ആരിഫ് ഷെയ്ഖ്, വിഷ്വൽ എഫക്റ്റ്സ് സ്റ്റുഡിയോ റീഡിഫൈൻ ആൻ‍ഡ്
ഡിനെഗ്. വയാകോം 18 സ്റ്റുഡിയോസ്, മാർഫ്ലിക്സ് പിക്ചേഴ്സ് എന്നീ ബാനറുകളിൽ മംമ്ത ആനന്ദ്,
റമൺ ചിബ്, അങ്കു പാണ്ഡെ, കെവിൻ വാസ്, അജിത്ത് അന്ധേരെ എന്നിവരാണ് ഫൈറ്റർ നിർമ്മിക്കുന്നത്.
ജനുവരി 25 ന് ചിത്രം തിയറ്ററുകളിൽ എത്തും.
