# എസ്.ഐ ആനന്ദായി ടൊവിനോ;അന്വേഷിപ്പിൻ കണ്ടെത്തും ആദ്യ ഷെഡ്യുൾ പൂർത്തിയായി

- Link: https://ml.b4blaze.com/film-news/film-anveshippin-kandethum-movie-schedule-pack-up
- Published: 2023-04-13T08:18:42+05:30
- Author: Ajay

യുവതാരം ടൊവിനോ തോമസ് നായകനായി എത്തുന്ന ത്രില്ലർ ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’.
ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. 35
ദിവസം നീണ്ടുനിന്ന ആദ്യ ഷെഡ്യുളിൽ കോട്ടയം, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലാണ് സിനിമയുടെചിത്രീകരണം
നടന്നത്.

 സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള അണിയറപ്രവർത്തകരുടേയും മറ്റും ചിത്രങ്ങളും
വീഡിയോയും ഉൾക്കൊള്ളിച്ച് ഒരുക്കിയിരിക്കുന്ന ഷെഡ്യൂൾ പാക്കപ്പ് വീഡിയോയിൽ കേന്ദ്ര 
കഥാപാത്രം എസ്.ഐ ആനന്ദ് നാരായണൻറെ ലുക്കിലാണ് ടൊവിനോയുള്ളത്. സിനിമയുടെ 50 ദിവസം നീണ്ടുനിൽക്കുന്ന
രണ്ടാമത്തെ ഷെഡ്യുൾ കോട്ടയത്ത് മെയ് മാസം ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചു

 തിയേറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ് ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം
സരിഗമയും ചേർന്നാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രം നിർമ്മിക്കുന്നത്.സിദ്ദിഖ്,
ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി എന്നിവരാണ്
പ്രാധാനതാരങ്ങൾ. സന്തോഷ് നാരായണനാണ് ഈ ചിത്രത്തിൻറെ സംഗീത സംവിധായകൻ. സംവിധായകൻ ജിനു
വി എബ്രാഹാമാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ എഴുതുന്നത്. ഛായാഗ്രഹണം ഗൗതം
ശങ്കർ, എഡിറ്റിംഗ്സൈജു ശ്രീധർ.

 

>  
> View this post on Instagram
>  
> [A post shared by Tovino⚡️Thomas (@tovinothomas)](https://www.instagram.com/reel/Cq5Ve5NOpuu/?utm_source=ig_embed&utm_campaign=loading)

 
